മണ്ണാര്‍ക്കാട് :നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡു കളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.വെള്ളപ്പൊക്ക ദുരിതാശ്വാ സ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകളുടെ പുനരുദ്ധാരണം.10 റോഡുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതെന്നും വേറെയും ചില റോഡുകള്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

  1. കൂമഞ്ചിറ-പൂക്കോടന്‍ കുളമ്പ് റോഡ് (അലനല്ലൂര്‍ പഞ്ചായത്ത് ) 10 ലക്ഷം രൂപ
  2. കോഴിക്കൂടം – മാറനട്ടി പാററോഡ് (ഷോളയൂര്‍ പഞ്ചായത്ത് ) 10 ലക്ഷം രൂപ
  3. പുഞ്ചക്കോട് – മേലാമുറി റോഡ് (തെങ്കര പഞ്ചായത്ത്) 10 ലക്ഷം രൂപ
  4. കോട്ടോപ്പാടം പഞ്ചായത്ത് ഓഫീസ് -കോതാളം ചോല -കൂമഞ്ചീരിക്കുന്ന് റോഡ് (കോട്ടോപ്പാടം പഞ്ചായത്ത് )10 ലക്ഷം രൂപ
  5. എംഇടി സ്‌കൂള്‍ -കൊന്നക്കോട് റോഡ് (മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ) 10 ലക്ഷം രൂപ
  6. മല്ലി -പാലക്കണ്ണി -അമ്പലപ്പടി റോഡ് (കുമരം പുത്തൂര്‍ പഞ്ചായത്ത് )10 ലക്ഷം രൂപ
  7. പുലിയറ – തെക്കേ പുലിയറ റോഡ് (അഗളി പഞ്ചായത്ത് )10 ലക്ഷം രൂപ
  8. പട്ടണയ്ക്കല്‍ റോഡ് (പുതൂര്‍ പഞ്ചായത്ത് )10 ലക്ഷം രൂപ
  9. കത്താളക്കണ്ടി -അധ്വാനപ്പെട്ടി റോഡ് (ഷോളയൂര്‍ പഞ്ചായത്ത്) 10 ലക്ഷം രൂപ

    10 .അമ്പം കുന്ന് -കനാല്‍ റോഡ് (തെങ്കര പഞ്ചായത്ത് )10 ലക്ഷം രൂപ

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!