അലനല്ലൂര്‍:വന്യജീവിയുടെ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടെത്തിയ തോടെ പൊന്‍പാറയുടെ ഭീതി പിന്നേയും കനത്തു.അണയംകോട് ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് പുലി യുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.ഇതിന് സമീ പത്തായി വനംവകുപ്പിന്റ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുള്ള തിനാല്‍ ജീവിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകു മെ ന്നാണ് കരുതുന്നത്.വനംവകുപ്പ് നാളെ ദൃശ്യങ്ങള്‍ പരിശോധിക്കും.
നേരത്തെ ഒരു തവണ പൊന്‍പാറയില്‍ റബ്ബര്‍ തോട്ടത്തില്‍ കാല്‍പ്പാ ട് കണ്ടെത്തിയിരുന്നു.പുലിയായിരിക്കാമെന്ന നിഗമനത്തില്‍ ഓല പ്പാറ ഭാഗത്തായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ പരിശോ ധിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങളൊന്നും കണ്ടെത്തിയിരു ന്നില്ല. ഇന്നലെ വൈകീട്ടോടെ വനംവകുപ്പ് വീണ്ടും പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയായിരുന്നു.ക്യാമറയില്‍ പുലിയുടെ സാന്നിദ്ധ്യം ഉറ പ്പാക്കിയ ശേഷമാണ് വനംവകുപ്പ് കെണി സ്ഥാപിക്കുക.എന്നാല്‍ പ്രദേശത്ത് കെണി സ്ഥാപിച്ച് നാട്ടുകാരുടെ ആശങ്ക അകറ്റാന്‍ ബന്ധ പ്പെട്ടവര്‍ തയ്യാറാകണമെന്ന് വാര്‍ഡ് അംഗം അയ്യപ്പന്‍ കുറുപ്പാടത്ത് ആവശ്യപ്പെട്ടു.