മണ്ണാര്‍ക്കാട്:നിര്‍മാണത്തിലെ അപാകതകളെ തുടര്‍നന് പ്രവൃത്തി നിര്‍ത്തിവെച്ച എംഇഎസ് കോളേജ് പയ്യനെടം റോഡ് വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍.അപകാതകള്‍ പരിഹരിച്ച് രണ്ടാഴ്ചക്കുള്ള റോഡ് നിര്‍മാണം ആരംഭിക്കാന്‍ കോടതി ഉത്തര വി ട്ടു.വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം റോഡ് നിര്‍മാണം മുടങ്ങാ ന്‍ പാടില്ലെന്നും ജനങ്ങള്‍ അതിന് ഉത്തരവാദിയല്ലെന്നും കോടതി വിലയിരുത്തി.രണ്ടാഴ്ച കഴിഞ്ഞാല്‍ പ്രവൃത്തി സംബന്ധിച്ചുള്ള റി പ്പോര്‍ട്ട് കോടതി പരിശോധിക്കുമെന്നും പറഞ്ഞു.കുമരംപുത്തൂര്‍ പഞ്ചായത്തിലെ വികസന സ്ഥിരം സമിതി അധ്യക്ഷനും പഞ്ചായ ത്തിലെ മൂന്നാം വാര്‍ഡ് അംഗവുമായ മുസ്തഫ വറോടന്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
റോഡ് നവീകരണം അനന്തമായി നീണ്ട് പോകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സെക്രട്ടറി,കിഫ്ബി,പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചി നീയര്‍,എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍,അസി.എക്‌സി.എഞ്ചിനീയര്‍ എന്നിവരോട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു .പ്ര വൃത്തി നിര്‍ത്താനുള്ള കാരണം ബോധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.ഇതും വൈകിയതോടെ വകുപ്പ് അധികൃതരെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായാണ് അറിയുന്നത്.കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിലുള്ള തര്‍ക്കങ്ങളാണ് റോഡ് നിര്‍മാണ പ്രവൃ ത്തികള്‍ മുടങ്ങാന്‍ ഇടയാക്കിയത്.16.5 കോടി ചെലവില്‍ രണ്ട് വര്‍ ഷം മുമ്പ് നിര്‍മാണം തുടങ്ങിയ റോഡിന്റെ നിര്‍മാണ കരാര്‍ കാലാ വധി കഴിഞ്ഞ് മാസങ്ങായി മുടങ്ങി കിടക്കുകയാണ്.റോഡ് നിര്‍മാ ണത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കിഫ്ബിയാണ് പ്രവൃത്തി നിര്‍ ത്തിവെക്കാനുള്ള സ്റ്റോപ്പ് മെമ്മോ നല്‍കിയത്.അശാസ്ത്രീയമായ റോഡ് പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ഇതിനകം നിരവധി സമര ങ്ങള്‍ അരങ്ങേറിയിരുന്നു.പരിതാപകരമായ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാണ്.