മണ്ണാര്‍ക്കാട്:ആനമൂളിയിലുള്ള ഫോറസ്റ്റ് ചെക്കിംഗ് സ്റ്റേഷന്റെ ക്രോസ് ബാര്‍ ഇടിച്ച് തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.നെല്ലിപ്പുഴ,വല്ലത്തില് വീട്ടില്‍ മുബഷീര്‍ (22) ആണ് അറസ്റ്റി ലായത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചെക്ക്പോസ്റ്റിലെ ക്രോസ് ബാര്‍ വാഹനം ഇടിച്ച് തകര്‍ന്നത്.വാഹനം നിര്‍ത്താതെ പോവുകയായി രുന്നു.ഫോറസ്റ്റ് ഓഫീസറുടെ പരാതി പ്രകാരമാണ് മണ്ണാര്‍ക്കാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.മണ്ണാര്‍ക്കാട് എസ് എച്ച് ഒ പിഎം ലിബി,എസ്ഐ ആര് രാജേഷ്, സിപിഒമാരായ ഷഫീഖ് കമറുദ്ദീന്,ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.