പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ”’ ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കു ന്നു. സമകാലിക പ്രസക്തിയുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍പ്പടെ നാലുവരിയില്‍ കവിയാത്ത തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ തയ്യാറാക്കേണ്ടത്.പരമാവധി 50എം.ബി വരെയുള്ള ഫയല്‍ സൈ സില്‍ 45 ഃ 45സെ.മി വലുപ്പത്തിലുള്ള പോസ്റ്ററുകള്‍ ഒക്ടോബര്‍ ആറിന് വൈകിട്ട് അഞ്ചിനകം prd.pkd@gmail.comലേക്ക് പി.ഡി. എഫ് ഫോര്‍മാറ്റില്‍ അയച്ചു നല്‍കണം. മത്സരത്തില്‍ ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്രമേണ 2000,1500,1000 എന്നിങ്ങനെ സമ്മാന തുക ലഭിക്കും. വിശദവിവരങ്ങള്‍ 0491 -2505329 നമ്പറില്‍ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!