പാലക്കാട്: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്ര ത്തിലെ ഡിഗ്രി-ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ജേണലിസം, ഫാഷന്‍ ടെക്നോളജി എന്നിവ യില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രി, ടൂറിസം, റേഡി യോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേ ക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള വര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോം https://bit.ly/3gVXIxu എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭിക്കും. അപേക്ഷ സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് കൈമാറു കയോ ചെയ്യാം. തപാലില്‍ അയക്കുന്നവര്‍ അപേക്ഷ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ അപേക്ഷാഫോം ഫീസായ 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്. അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. ഫോണ്‍- 9207982622, 04902332622.