പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാ യി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ 100 ദിന കര്‍മ്മ പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനാ യി നിര്‍വഹിച്ചു .

പൊതുവിദ്യാലയങ്ങൾ പൂട്ടിപ്പോകുന്ന അവസ്ഥയിൽ നിന്നും അഞ്ച് ലക്ഷം വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലേക്ക് പുതുതായി എത്തിയത് കേരളത്തിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംര ക്ഷണ യജ്ഞത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ ചേർന്നാണ് പൊതുവിദ്യാലയങ്ങളെ വികസനത്തിലേക്ക് എത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾ , ജനപ്രതിനിധികൾ, അധ്യാപക-രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സംഘടന, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന് ഫലമായാണ് പൊതുവിദ്യാഭ്യാസ സ്ഥാപന ങ്ങളെ വികസന പാതയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടി ച്ചേർത്തു. മികച്ച കെട്ടിടങ്ങളും സ്മാർട്ട് ക്ലാസ് മുറികളടക്കം കേരള ത്തിലെ വിദ്യാർത്ഥികൾക്ക് അഭിമാനപൂർവ്വം വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള അവസരങ്ങളാണ് സർക്കാർ ഒരുക്കുന്നത്. നിലവിലെ വിദ്യാർഥികൾക്ക് വേണ്ടി മാത്രമല്ല, വരും തലമുറയെ കൂടി മുന്നിൽ കണ്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിട ങ്ങൾ രൂപകല്പന ചെയ്യുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ഓൺലൈൻ പഠനം വീടുകളി ൽ ഒരുക്കേണ്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മികച്ച സൗകര്യ ങ്ങൾ തന്നെയാണ് വിദ്യാർഥികൾക്കായി ഒരുക്കാൻ കഴിഞ്ഞതെ ന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി ഫണ്ട് -പ്ലാൻ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് പദ്ധതികൾ പൂർത്തീകരിച്ചത്. അടിസ്ഥാ ന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം അക്കാദമിക് മികവും ഉറപ്പാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യ ത്തിൽ കർശന ജാഗ്രതയും കരുതലും പുലർത്തണമെന്ന് മുഖ്യ മന്ത്രി നിർദ്ദേശിച്ചു. സർക്കാർ പരിപാടികൾ അടക്കം പൊതുപരിപാ ടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി കുറയ്ക്കണം. തുറ ന്നു പ്രവർത്തിക്കുന്ന കടകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത് കടയുടമയുടെ ചുമതലയാണ്. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി.

ജില്ലയിൽ ഉദ്ഘാടനം ചെയ്ത സ്കൂളുകൾ

2017-18 പ്ലാന്‍ ഫണ്ടില്‍ ഒരു കോടി രൂപ വീതം വകയിരുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച തരൂര്‍ മണ്ഡലത്തിലെ കണക്കന്‍തു രുത്തി ഗവ.യു.പി സ്‌കൂള്‍, പാലക്കാട് പുത്തൂര്‍ ജി.യു.പി.എസ്, ഒറ്റപ്പാലം പഴയ ലക്കിടി ജി.എസ്.ബി.എസ്, തൃത്താല ആനക്കര ഡയറ്റ് ലാബ്, സ്വാമിനാഥ വിദ്യാലയം, മണ്ണാര്‍ക്കാട് ജി.ബി.യു. പി.എസ് എന്നിവയുടെയും 2014- 15 പ്ലാന്‍ ഫണ്ടില്‍ 2.2 കോടി വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച അട്ടപ്പാടി അഗളി ജി.വി.എച്ച്.എസ്.എസിന്റെയും ഉദ്ഘാടനം നിർവഹിച്ചു. തരൂര്‍ കണക്കന്‍തുരുത്തി ജി.യു.പി.എസിന്റെ നിര്‍മാണം ഹാബിറ്റാറ്റും ബാക്കിയുള്ളവ പി.ഡബ്ല്യുയു.ഡി വിഭാഗവുമാണ് പൂർത്തീകരിച്ചത്.

കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന തൃത്താല ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂള്‍, മലമ്പുഴ ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ് എന്നിവയുടെ നിര്‍മാണ പ്രവൃ ത്തികള്‍ ഡബ്ല്യു.എ.പി.സി.ഒ.എസും പ്ലാന്‍ ഫണ്ടില്‍ നിന്നും 2.68 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന തരൂര്‍ കണക്കന്‍തുരുത്തി ജി.യു.പി.സ്‌കൂളിന്റെ നിര്‍മാണ പ്രവൃത്തി പിഡബ്ല്യുഡിയുമാണ് ഏറ്റെടുത്തിരിക്കുന്നത്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ- നിയമ-സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ, എം.എൽ.എമാരായ പി.ഉണ്ണി, കെ.വി വിജയദാസ്, വി.ടി ബൽറാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!