അലനല്ലൂര്‍:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു പ്രതിഷേധ ദിനം ആചരിച്ചു. അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ നടന്ന യോഗം യൂണിയന്‍ ഏരിയ സെക്രട്ടറി പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ സംസാരിച്ചു. ടികെ മന്‍സൂര്‍ അധ്യക്ഷനായി.പി രഞ്ജിത് സ്വാഗതവും പിവി ഇന്ദിര നന്ദിയും പറഞ്ഞു.ചട്ടം 185 (10) റദ്ദാക്കുക,കമ്മീഷന്‍ ജീവന ക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക,കയര്‍,ഫിഷറീസ് സംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് നടപ്പിലാക്കുക,മറ്റ് സഹകരണ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടേയും ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തി ഉത്തരവാക്കുക, കോവിഡ് 19മായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.