അലനല്ലൂര്‍: നാളേയ്ക്ക് നല്ല തണലും ഫലവും നല്‍കാന്‍ പാതയോ രങ്ങളില്‍ ഫല വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കുന്നതിന് മുണ്ടക്കുന്നി ല്‍ തുടക്കമായി .തൊഴിലുറപ്പ് പദ്ധതി വഴി കോട്ടപ്പള്ള ടൗണ്‍ മുതല്‍ മുണ്ടക്കുന്ന് വെള്ളിയാര്‍പുഴ വരെയുള്ള നാലര കിലോമീറ്റര്‍ ദൂര ത്തിലാണ് പാത യുടെ ഇരുവശത്തും വൃക്ഷതൈ നടുന്നത്.പപ്പായ, പേരക്ക,നാരകം, സപ്പോട്ട,പ്ലാവ്,പുളി,ഉറുമാമ്പഴം, അമ്പാഴങ്ങ, നെല്ലി ക്ക,മാവ്,കശുവമാവ് എന്നിങ്ങനെ പത്തിന ഫലവൃക്ഷതൈകളാണ് വെച്ച് പിടിപ്പിക്കുന്നത്.തൈകളുടെ തുടര്‍പരിപാലനവും തൊഴിലു റപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കും.ഫലവൃക്ഷതൈ നടല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി റഫീഖ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി മുഹമ്മദാലി അധ്യ ക്ഷത വഹിച്ചു.വി.അബൂബക്കര്‍,മുഹമ്മദ് കളത്തുംപടിയില്‍, വി.മുഹമ്മദ്,കെ.മുഹമ്മദാലി,കെ.വീരാന്‍കുട്ടി,കെ അസീസ്, എം.രാമന്‍,നൊട്ടന്‍ കൊടുവായിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.