പാലക്കാട്:പാലക്കാട് പൊള്ളിച്ചി റൂട്ടിലും കെഎസ്ആര്‍ടിസി ബോ ണ്ട് സര്‍വ്വീസ് ആരംഭിക്കുന്നു.സംസ്ഥാനത്ത് ആരംഭിച്ച ആദ്യ അന്ത ര്‍ സംസ്ഥാന ബോണ്ട് സര്‍വ്വീസായ കോയമ്പത്തൂര്‍ പാലക്കാട് സര്‍ വീസ് വിജയത്തിന് ശേഷമാണ് പൊള്ളാച്ചിയിലേക്കും പാല ക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വ്വീസ് നടത്താനൊരുങ്ങുന്നത്.പറമ്പിക്കുളം മേഖലയില്‍ നിന്നുള്ളവര്‍ യാത്രാ സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 മാനദണ്ഡം പാലിച്ച് സര്‍വ്വീസ് നടത്തുന്നതിന് നിയന്ത്ര ണങ്ങളുള്ളതിനാല്‍ നിത്യേന യാത്ര ചെയ്യേണ്ടവര്‍ക്കായാണ് ബോണ്ട് സര്‍വ്വീസ് നടത്തുക. പാലക്കാട്, ചിറ്റൂര്‍, പുതുനഗരം – മീനാക്ഷിപുരം എന്നിവിടങ്ങളില്‍ നിന്നും പൊള്ളാച്ചിയിലേയ്ക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് യാത്രാ സൗകര്യം ലഭിക്കുക. ഒരു സര്‍വ്വീസ് പുതുതായി ആരംഭിക്കണമെങ്കില്‍ ചുരുങ്ങിയത് 40 യാത്രക്കാരെ ങ്കിലും ഉണ്ടായിരിക്കണമെന്നും ആവശ്യക്കാരുണ്ടെ ങ്കില്‍ എല്ലാ റൂട്ടിലും സര്‍വീസ് ആരംഭിക്കുമെന്നും ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ ടി. ഉബൈദ് അറിയിച്ചു. പ്രത്യേക നിരക്കായി രിക്കും ഈടാക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പരുകള്‍ 8943489389, 9447152425.