കല്ലടിക്കോട്:സെപ്തംബര്‍ 17 വിശ്വകര്‍മ്മജയന്തിദിനം ബിഎംഎസ് പ്രവര്‍ത്തകര്‍ തൊഴിലാളി ദിനമായി ആചരിച്ചു.ഭാരതീയ മസ്ദൂര്‍ സംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫീസ് കല്ലടി ക്കോട് ചുങ്കം എ.കെ.ഹാളിന് എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചു. ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. കാളിദാസന്‍ അധ്യക്ഷനായി.ഹരിദാസ് മുഖ്യ പ്രഭാഷണം നട ത്തി.ഇ.എ.തങ്കപ്പന്‍,പി.രാധാകൃഷ്ണന്‍,പ്രകാശന്‍,മണികണ്ഠന്‍ എന്നി വര്‍ സംസാരിച്ചു.