അലനല്ലൂര്‍:മാസങ്ങള്‍ക്ക് മുമ്പ് തന്റെ കടയില്‍ കയറിയ കള്ളന്‍ ഇത്ര നല്ലവനായിരുന്നുവോയെന്നാണ് കര്‍ക്കിടാംകുന്ന് കുളപ്പറമ്പി ലെ വ്യാപാരിയായ കൂത്തുപറമ്പന്‍ ഉമ്മര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. മോഷണം പോയ മുതലിന്റെ മൂല്യമായ അയ്യായിരം രൂപ തിരികെ നല്‍കി ഉമ്മറിനെ ഞെട്ടിച്ചിരിക്കുകയാണ് സത്യസന്ധനായ ആ കള്ളന്‍.ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കുളപ്പറമ്പിലുള്ള ഉമ്മറി ന്റെ ഫാമിലി സ്റ്റോറില്‍ മോഷണം നടന്നത്.ഭക്ഷ്യവസ്തുക്കളുള്‍പ്പടെ 5000 രൂപയുടെ കവര്‍ച്ച നടന്നതായി കാണിച്ച് ഉമ്മര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.അങ്ങിനെയിരിക്കെയാണ് മാസങ്ങള്‍ പിന്നിട്ട് ഇന്നലെ കടയില്‍ വെച്ച് ഒരു പൊതി കിട്ടുന്നത്.തുറന്ന് നോക്കിയപ്പോള്‍ 500 രൂപയുടെ പത്ത് നോട്ടുകളും പിന്നെയൊരു കത്തും.
കത്തില്‍ ഇങ്ങിനെ കുറിച്ചിരുന്നു.
‘കാക്കാ..
ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയി ല്‍ നിന്നും കുറച്ച് സാധനങ്ങള്‍ അപ്പോഴത്തെ ബുദ്ധിമോശം കൊണ്ട് മോഷ്ടിച്ചിരുന്നു.നേരില്‍ കണ്ട് പൊരുത്തപ്പെടിക്കണമെന്നുണ്ട്. പക്ഷേ പേടിയുള്ളതിനാല്‍ ഈ രീതി സ്വീകരിക്കുന്നു.ദയവ് ചെയ്ത് പൊരുത്തപ്പെട്ട് തരണം.പടച്ചോന്റെ അടുക്കലേക്ക് വെക്കരുത്. പ്രായത്തില്‍ നിങ്ങളുടെ അനിയന്‍’
കത്ത് വായിച്ചപ്പോഴാണ് കള്ളന്റെ മാനസാന്തരവും ഉള്ളിലെ നന്‍മ യും ഉമ്മറും അറിഞ്ഞത്.പോലീസിലേക്ക് വിളിച്ച് കേസ് പിന്‍വലി ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മാനസാന്തരമുണ്ടായി തെറ്റ് തിരുത്തിയ ആ വിവേകമതിയായ മനസ്സിനോട് അപ്പോള്‍ തന്നെ പൊരുത്തപ്പെ ട്ടെന്ന് ഉമ്മര്‍ പറഞ്ഞു.കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച തോ ടെ സത്യസന്ധനായ കള്ളനും കത്തും നാട്ടിലിപ്പോള്‍ ചര്‍ച്ചയാണ്.