അലനല്ലൂര്‍:സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാന്‍ ഒരുങ്ങി നില്‍ക്കുന്ന മാവേലി തവളയെന്നറിയപ്പെടുന്ന പാതാള തവള ഉപ്പു കുളത്ത്.പൊന്‍പാറ വട്ടമലയിലെ അക്കതെക്കേതില്‍ മേരിയുടെ വീട്ടമുറ്റത്താണ് കഴിഞ്ഞ ദിവസം പാതാള തവളയെത്തിയത്. മേരി ക്കും വീട്ടുകാര്‍ക്കും ജീവിയെ മനസ്സിലാകാതെ വന്നതോടെ അയല്‍ വാസിയും അധ്യാപകനുമായ ജോസ് കുട്ടിയാണ് അതിഥിയെ തിരി ച്ചറിഞ്ഞത്.ആളൊരു നിഗൂഢ ജീവിയാണെന്നും മണ്ണിനടിയില്‍ ജീവിക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്ത് വരുന്ന ആളാണെന്നും അറിഞ്ഞപ്പോള്‍ മാവേലി തവളയെ കണ്ടവരുടെ യെല്ലാം മുഖത്ത് നിന്നും കൗതുകം നിറഞ്ഞു.
സ്വഭാവം കൊണ്ടും പ്രത്യേകത കൊണ്ടും ലോക ഉഭയജീവി ഭൂപട ത്തില്‍ രാജ്യത്തിന് സംസ്ഥാനത്തിന് മികച്ച സ്ഥാനം കൊടുക്കുന്ന തില്‍ വലിയ ഒരു പങ്ക് വഹിച്ച തവളയാണ് ഉപ്പുകുളത്തെത്തിയത്. പര്‍പ്പിള്‍ ഫ്രോഗ് എന്ന് വിളിക്കുന്ന ഈ തവളയുടെ ശാസ്ത്രീയ നാമം നാസികാ ബട്രക്കസ് സഹ്യാദ്രെന്‍സിസ് എന്നാണ്.പന്നിമൂക്കന്‍ തവള,പാതാള തവള,മാവേലി തവള,പതാള്‍,കുറവന്‍ എന്നീ പേരു കളും ഇവയ്ക്കുണ്ട്.ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫ എസ് ഡി ബിജുവും ബ്രസല്‍സ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊ സ്യൂടുമാണ് 2003ല്‍ ഇടുക്കിയില്‍ നിന്നും ഈ തവളയെ കണ്ടെത്തിയ ത്.പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം വന്യജീവി ഉപദേശക ബോര്‍ഡി ന്റെ അടുത്ത യോഗത്തില്‍ ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുമെന്നാ ണ് അറിയുന്നത്.കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തവളകളെ കുറിച്ച് പഠനം നടത്തുന്ന സന്ദീപ് ദാസാണ് ഈ നീക്കത്തിന് തുടക്കം കുറിച്ചത്.
ജീവിച്ചിരിക്കുന്ന ഫോസിലായാണ് ഇവയെ കണക്കാക്കുന്നത്.സഹ്യ പര്‍വ്വത നിരകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ നിരവധി തവണ സൈലന്റ് വാലിയുടെ പല ഭാഗങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്. മണ്ണി നടിയിലുള്ള ചിതലുകളാണ് മുഖ്യആഹാരം.വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്കും കൈകാലുകളില്‍ കാണുന്ന മണ്‍വെട്ടി തടിപ്പുമാണ് മണ്ണിനടിയിലേക്ക കുഴിച്ച് പോകാന്‍ ഇതിനെ സഹായിക്കുന്നത് .മണ്‍സൂണ്‍ കാലത്ത് പ്രത്യുല്‍പ്പാദനത്തിനായാണ് രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരുന്നത്.ഐയുസിഎന്‍ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന വിഭാഗത്തില്‍ പെടുന്നവയാണ് ജന്തു ലോകത്തെ ഈ മാവേലി.