തച്ചമ്പാറ: ജലസേചന വിഭാഗത്തിന്റെ കാഞ്ഞിരപ്പുഴ പുളിഞ്ചോ ട്ടി ലെ കുടിവെള്ള പ്ലാന്റിനായുള്ള സ്ഥലത്തെ വിലകൂടിയ മരങ്ങള്‍ മുറിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.മരങ്ങള്‍ രഹസ്യമായി വില കുറച്ച് ലേലം ചെയ്‌തെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധ വുമായി രംഗത്തെത്തിയത്.മരം മുറിക്കാനുള്ള നീക്കം തടഞ്ഞു.
കാഞ്ഞിരപ്പുഴ ഡാമിന് സമീപം തച്ചമ്പാറ പഞ്ചായത്തിലെ പുളി ഞ്ചോട്ടില്‍ കരിമ്പ – കോങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ സ്ഥലത്തെ സുമാര്‍ അഞ്ച് ലക്ഷം രൂപ വില വരുന്ന മരങ്ങള്‍ കുറ ഞ്ഞ വിലക്ക് രഹസ്യമായി ലേലം നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി.

പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലത്തിന് പുറമേയുള്ള റോഡ് സൈഡിലുള്ള മരങ്ങള്‍ ഉള്‍പ്പെടെ കേവലം 1,01,600 രൂപക്കാണ് ലേലം ഉറപ്പിച്ചിരിക്കുന്നത്. വലിയ തേക്കുകള്‍ ഉള്‍പ്പെടെ 23 മരങ്ങ ളാണ് ലേലം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു തേക്കിന് മാത്രം ഒരു ലക്ഷത്തിനു മുകളില്‍ വില വരുമെന്ന് പരാതിക്കാര്‍ പറയുന്നു. അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങളാണ് ഉദ്യോഗസ്ഥര്‍ രഹസ്യമായി ലേലം ചെയ്തതെന്നാണ് പരാതി. ലേലം ഈ ഭാഗത്തെ ആരും അറിഞ്ഞിരുന്നില്ല.രേഖകളില്‍ മൂന്നുതവണ ലേലം നടന്നതാ യാണ് കാണിച്ചിട്ടുള്ളത്.

ലേലം ചെയ്തതും പ്ലാന്റിന് തടസ്സമില്ലാത്തതും റോഡ് സൈഡിലു ള്ളതുമായ വന്‍മരങ്ങള്‍ മുറിച്ചുനീക്കുന്നതും അനുവദി ക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ രാവിലെ മരംമുറി ക്കാന്‍ വന്നപ്പോഴാണ് ജനങ്ങള്‍ വിവരമറിയുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജു, കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ മരംമുറി തടഞ്ഞ ത്. കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ അറിയാതെ മരങ്ങള്‍ ലേലം ചെയ്ത ത് അന്വേഷിക്കണമെന്ന് സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!