അലനല്ലൂര്‍: അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നാളെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റ് എന്നിവ നടക്കും. സി. എച്ച്.സി.യിലെ ഒ.പിയിലെത്തിയ ആളുകളില്‍ ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവ ഉള്ള ആളുകള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച് ഒന്ന്, 21, 23 വാര്‍ഡുകളിലെ അഞ്ച് പേരുമായി അടുത്ത് ഇടപഴകിയതുമായിട്ടുള്ള 50 ഓളം പേര്‍ ക്കാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നത്. സെറ്റിനല്‍ സര്‍ വ്വേയുടെ ഭാഗമായി 40 ഓളം പേര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടക്കും.നിലവില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ 21 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.