കോട്ടോപ്പാടം:ജൈവ നെല്‍കൃഷിയില്‍ നൂറ് മേനി വിജയം കൊയ്ത് കൃഷിയുടെ വീണ്ടെടുപ്പിന് കരുത്ത് പകരുകയാണ് മേക്കളപ്പാ റ യിലെ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍.കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറയില്‍ തട്ടാന്‍പറമ്പന്‍ സാബുവിന്റെ തരിശായി കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ മൂന്ന് മാസം മുമ്പാണ് നെല്‍കൃഷി ആരംഭിച്ചത്‌.തികച്ചും ജൈവരീതിയാണ് കരനെല്‍ കൃഷിയില്‍ അവലംബി ച്ചത്.പതിനാലോളം പേരടങ്ങുന്ന സംഘത്തിന്റെ അധ്വാനത്തിന് അതിശയിപ്പിക്കുന്ന ഫലമാണ് മണ്ണ് തിരികെ നല്‍ കിയത്.

ഹരിത കേരളം പദ്ധതിയുടെ ഭാഗമയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നെല്‍കൃഷിയിറക്കിയത്.വാഴ,ചേന,ചെമ്പ്,മഞ്ഞള്‍ എന്നിങ്ങനെ കൃഷിയിലും മേക്കളപ്പാറയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യാപൃ തരാണ്.കാട്ടുപന്നി,മയില്‍,കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യത്തേ അതിജീവിച്ച് കൂടിയാണ് മികച്ച വിളവ് നേടിയത്. കൃഷി യിടത്തോട് ചേര്‍ന്ന് ഷെഡ്ഡ് കെട്ടി കുടുംബശ്രീ പ്രവര്‍ത്തകരുടെ മക്കള്‍ കൃഷിക്ക് കാവലിരിക്കുകയും ചെയ്തിരുന്നു.അഞ്ച് വര്‍ഷത്തി ലധികമായി ഒരു കൃഷിയും നടക്കാതിരുന്ന സ്ഥലത്ത് കരനെല്ല് വിതച്ച് വിജയം വിളവെടുക്കാനായതിന്റെ സന്തോഷമുണ്ട് കുടുംബ ശ്രീ പ്രവര്‍ത്തകരുടെ മുഖത്ത്.

കൊയ്ത്തുത്സവം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെഎന്‍ സുശീല ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇടമുറ്റത്ത് രജനി അധ്യക്ഷത വഹിച്ചു. ടിപി സാബു,മമ്മദ്,തോമസ്,ദേവകി,അയിഷക്കുട്ടി,കെസി ജോണി, പൊതുപ്രവര്‍ത്തകരായ കല്ലാട്ടില്‍ ഹരിദാസന്‍,ചെറുമലയില്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ്‌മെമ്പര്‍ കുഞ്ഞിമോള്‍ തോമസ്‌ സ്വാഗതവും കെ ബീന നന്ദിയും പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കൊയ്ത്ത് ഉത്സവം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!