മണ്ണാര്‍ക്കാട്:സാക്ഷരതാ തുടര്‍വിദ്യാഭ്യാസയജ്ഞത്തില്‍ ജില്ലയില്‍ നാല് വര്‍ഷത്തിനിടെ 1,08,807 പഠിതാക്കള്‍ ഉണ്ടായതായി സാക്ഷ രതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സംസ്ഥാന സാക്ഷര താമിഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജില്ലയുടെ പ്രത്യേകത കളും സവിശേഷതകളും പരിഗണിച്ച് സാക്ഷരത തുല്യത, സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സംസ്‌കാരിക മുന്നേറ്റ പ്രവര്‍ത്തന ങ്ങള്‍ എന്നിവയിലും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, ട്രാന്‍ സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി, വനിതകള്‍തുടങ്ങി പിന്നാക്കം നില്‍ക്കു ന്നവരുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി പ്രവര്‍ത്തന ങ്ങളാണ് ജില്ലയില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ചെയ്തിട്ടു ള്ളത്.
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക സഹായത്തോടെ അട്ടപ്പാടി ആദിവാസി മേഖലയ്ക്ക് പ്രത്യേക സാക്ഷരതാപദ്ധതി നടപ്പാക്കി. 15 മുതല്‍ 90 വയസ്സുവരെ യുള്ള പഠിതാക്കളെ ഈ കാലയളവില്‍ സാക്ഷരതയിലൂടെയും, കലോത്സവങ്ങള്‍, സാമൂഹ്യവിദ്യാഭ്യാസത്തിലൂടെ മുന്നോട്ട് കൊണ്ടുവരാന്‍ സാധിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ അട്ടപ്പാടി പ്രത്യേക സാക്ഷരതപദ്ധതിയിലുള്‍പ്പടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കിയ സാക്ഷരത പ്രവര്‍ത്തനങ്ങ ളിലൂടെ 36150 പേര്‍ പഠനം പൂര്‍ത്തിയാക്കുകയും 3000ല്‍ പരം ആളു കള്‍ നിലവില്‍ പഠനം നടത്തിവരുകയും ചെയ്യുന്നു. അട്ടപ്പാടിയെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദിവാസി ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച ചങ്ങാതി പദ്ധതിയിലൂടെ പുതുശ്ശേരി, വാണിയംകുളം എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളിലായി 131 ഇതരസംസ്ഥാനക്കാര്‍ മലയാളം പഠിക്കുകയും മൂന്നാംഘട്ടത്തിന് മലമ്പുഴ ഗ്രാമപഞ്ചായ ത്തില്‍ തുടക്കം കുറിക്കുകയും ചെയ്തു.
പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി കോളനികളില്‍ ആവിഷ്‌കരിച്ച നവചേതന പദ്ധതിയില്‍ രണ്ട് ഘട്ടങ്ങളിലായി 20 കോളനികളിലുള്ള 370 ആളുകളെ സാക്ഷരരാക്കുന്നതിനും 137 ആളുകളെ നാലാം തരം തുല്യത വിജയിപ്പിക്കുന്നതിനും കഴിഞ്ഞു. പദ്ധതിയുടെ മൂന്നാംഘട്ട ത്തില്‍ പുതുതായി 10 പട്ടികജാതി കോളനികളെകൂടി കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അട്ടപ്പാടി പ്രത്യേക സാക്ഷരത പദ്ധതി കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുകിട ക്കുന്ന ആദിവാസി സമൂഹങ്ങളെ വിദ്യാഭ്യാസപരമായി മുന്നോട്ട് കൊണ്ടുവരുന്നതിന്റെ ഭാഗമായി 25 ആദിവാസി ഊരുകളില്‍ പ്രത്യേകമായി നടപ്പിലാക്കിയ സമഗ്ര പദ്ധതിയിലൂടെ 500 ആളുകളെ സാക്ഷരരാക്കുന്നതിനും 337 ആളുകളെ നാലാം തരം വിജയിപ്പിക്കു ന്നതിനും കഴിഞ്ഞിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച സമന്വയ പദ്ധതിയി ല്‍ ജില്ലയില്‍ 45 ആളുകളെ കണ്ടെത്തുകയും നാല് പേര്‍ വിവിധ തുല്യത പരീക്ഷകളിലൂടെ വിജയം നേടി. പഠനം മുടങ്ങിയവര്‍ക്കാ യി ആവിഷ്‌കരിച്ച വിവിധ തുല്യത പരിശീലനങ്ങള്‍ ജില്ലയില്‍ കോവിഡ് കാലത്തും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനടയില്‍ ജില്ലയില്‍ നാലാംതരം തുല്യതയ്ക്ക് 7175 പഠിതാക്കളും ഏഴാം തരം തുല്യത യ്ക്ക് 4290 ആളുകളും പത്താം തരം തുല്യതയ്ക്ക് 13326 പഠിതാ ക്കളും ഹയര്‍സെക്കന്ററി തുല്യതയ്ക്ക് മൂന്നു ബാച്ചുകളിലായി 10445 ആളുകളും പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് അര്‍ഹതനേടി.
തുല്യത പഠനത്തിലൂടെ ആദിവാസികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ഇതിനകം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. സാക്ഷരതാമിഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ വിവിധ ഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്സുകളിലൂടെ 313 ആളുകള്‍ ജില്ലയില്‍ നേട്ടംകൈവരിച്ചു. സംസ്ഥാന സാക്ഷരതമിഷന്‍ നടത്തിയ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ജില്ല മികച്ച പ്രകടനമാണ് നടത്തിയത്. അക്ഷരപഠനത്തോടൊപ്പം 15 മുതല്‍ 90 വയസ്സുവരെയുള്ളവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവസരമുള്ളതായി സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.