പാലക്കാട്:കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആദ്യ അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി. ബോണ്ട് സര്‍വ്വീസിന് പാല ക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ നാളെ തുടക്കമാകും. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ രാവിലെ 7.45 ന് നടക്കുന്ന പരി പാടി കെ.എസ്.ആര്‍.ടി.സി ഉത്തരമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി.രാജേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖല ഉദ്യോഗസ്ഥര്‍ക്കായാ ണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വീസ് ആരംഭിക്കുന്നത്.ലോക്ക് ഡൗണിനു ശേഷം ജില്ലയില്‍ കെ.എസ്. ആര്‍.ടി.സി ബോണ്ട് സര്‍വ്വീസിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്തര്‍ സംസ്ഥാന സര്‍വ്വീസും ആരംഭിക്കുന്നത്. ബോണ്ട് സര്‍വീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും ആരംഭിച്ച് വൈകീട്ട് 5.15ന് കോയമ്പത്തൂരില്‍ നിന്നും തിരിച്ചു വരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ബോണ്ട് യാത്രക്കാര്‍ ദിവസേന പോയി വരുന്നതിനുള്ള ഇ -പാസ് കയ്യില്‍ കരുതണം. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വീസുകള്‍ തുടങ്ങുമെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വ്വീസിന് തുടക്കം കുറിച്ചത്. നിലവില്‍ പാലക്കാട് നിന്നും ചിറ്റൂരില്‍ നിന്നും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്കും എലവഞ്ചേരിയില്‍ നിന്ന് പാലക്കാട് സിവില്‍ സ്റ്റേഷനിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്.