മണ്ണാര്‍ക്കാട്:പിഎസ് സി നിയമന നിരോധനത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ കെ എസ് യു നിയോജക മണ്ഡലം തലങ്ങ ളില്‍ ഉപവാസ സമരം നടത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അസീര്‍ വറോടന്റെ നേതൃത്വത്തില്‍ നടന്ന സമരം കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി പിറംഷാദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജിയന്റോ ജോണ്‍ അദ്ധ്യക്ഷനായി. നേതാക്കളായ പി.അഹമ്മദ് അഷ്‌റഫ്,ഒ.പി ഷെരീഫ്,കെ.പി ഹംസ,നൗഫല്‍ തങ്ങള്‍,ചേലംഞ്ചേരി നൗഷാദ്,അന്‍വര്‍ ആമ്പാടത്ത്, രാജീവ് കാര,പി.മുരളീധരന്‍,ഷിഹാബ് കുന്നത്ത്,തോമസ് മാഷ്, നവാസ് ചോലയില്‍,നസീഫ് പാലക്കഴി,സി.ജെ രമേഷ്, എ.അസൈ നാര്‍,കെ.ജി ബാബു,കാസിം ആലായന്‍,ഷാനു നിഷാനു,ത്രേസ്യാമ, കണ്ണന്‍,പൂതാനി നസീര്‍ബാബു,കെ.യു ഹംസ,ഷാഹിദ്.സി .കെ, അക്കര ഷമീം,ജസീല്‍ കോല്‍പ്പാടം,അര്‍ജുന്‍ കെവി,സഫ്വാന്‍, നാസര്‍ കുളപ്പാടം,റാഷിക്ക്,സിജാദ് അമ്പലപ്പാറ,ഹക്കീം പേരുമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്ത് നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.