മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 551 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര്‍ കോഴിക്കോട് ജില്ലയിലും 17 പേര്‍ മലപ്പുറം ജില്ലയിലും 12 പേര്‍ എറണാകുളം ജില്ലയിലും 10 പേര്‍ തൃശൂര്‍ ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ വീതം പത്തനം തിട്ട, വയനാട് ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.ഇന്ന് ജില്ലയില്‍ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, വിദേശത്ത് നിന്ന് വന്ന ഒരാള്‍, ഇതര സംസ്ഥാനങ്ങ ളില്‍ നിന്ന് വന്ന 5 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 93 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 61 പേരെ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയും ചെയ്തു. ഇതുവരെ 48230 സാമ്പിളുകള്‍ പരിശോധനയ്ക്കാ യി അയച്ചതില്‍ 44511 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 343 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 686 സാമ്പിളുക ള്‍ അയച്ചു. 4825 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസി റ്റീവായത്. ഇതുവരെ 4226 പേര്‍ രോഗമുക്തി നേടി. ഇനി 2744 സാമ്പി ളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 118766 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 936 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9921 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യു.എ.ഇ – 1
കൊപ്പം സ്വദേശി (36 പുരുഷൻ)
ഉത്തർപ്രദേശ് – 4
അകത്തേത്തറ സ്വദേശി (34 പുരുഷൻ)
കടമ്പഴിപ്പുറത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (28, 22, 19 പുരുഷൻമാർ)
മഹാരാഷ്ട്ര – 1
ഓങ്ങല്ലൂർ സ്വദേശി (28 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ -14
കൊടുവായൂർ സ്വദേശി (82 പുരുഷൻ)
പെരുവെമ്പ് സ്വദേശി (23 പുരുഷൻ)
കുഴൽമന്ദം സ്വദേശി (42 പുരുഷൻ)
അമ്പലപ്പാറ സ്വദേശി (52 സ്ത്രീ)
തമിഴ്നാട് സേലം സ്വദേശി (29 പുരുഷൻ)
വണ്ടാഴി സ്വദേശി (34 പുരുഷൻ)
കപ്പൂർ സ്വദേശി (29 പുരുഷൻ)
ചളവറ സ്വദേശി (59 പുരുഷൻ)
നെന്മാറ സ്വദേശി (29 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (84 സ്ത്രീ)
പാലക്കാട് സ്വകാര്യ ആശുപത്രി ജീവനക്കാരനായ പറളി സ്വദേശി (47 പുരുഷൻ)
പിരായിരി സ്വദേശി (49 പുരുഷൻ)
അനങ്ങനടി സ്വദേശി (29 പുരുഷൻ)
പല്ലശ്ശന സ്വദേശി (34 പുരുഷൻ)
സമ്പർക്കം-23
പാലക്കാട് നഗരസഭ വിദ്യുത് നഗർ സ്വദേശി (43 സ്ത്രീ)
നെന്മാറ സ്വദേശി (56 സ്ത്രീ)
നെല്ലായ സ്വദേശികൾ ( 5,13, ആൺകുട്ടികൾ, 31,72,78 സ്ത്രീകൾ)
കപ്പൂർ സ്വദേശികൾ ( 23,55 സ്ത്രീകൾ)
കൽപ്പാത്തി സ്വദേശികൾ ( 32 പുരുഷൻ, 30,34,39 സ്ത്രീകൾ)
പറളി സ്വദേശികൾ ( 4 ആൺകുട്ടി, 55പുരുഷൻ, 22 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (15 ആൺകുട്ടി )
ഓങ്ങല്ലൂർ സ്വദേശി (47 പുരുഷൻ)
നൂറണി സ്വദേശി (35 സ്ത്രീ)
തെങ്കര സ്വദേശി (40 സ്ത്രീ)
അമ്പലപ്പാറ സ്വദേശി (45 പുരുഷൻ)
കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (21 പുരുഷൻ)
ഇന്ന് 38 കേസുകൾ രജിസ്റ്റർ ചെയ്തു
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (സെപ്റ്റംബർ 4) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 38 കേസു കൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 130 പ്രതികളാണ് ഉള്ളത്. ഇവരിൽ 71 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 201 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 201 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.