മണ്ണാര്‍ക്കാട് :കോടതിപ്പടി ജംഗ്ഷനില്‍ വര്‍ധിക്കുന്ന അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് സ്ഥാപി ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്ത്.ഇത് സംബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,സെക്രട്ടറി ഷമീര്‍ യൂണിയന്‍ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ വികെഎച്ച് എന്നിവര്‍ പങ്കെടുത്തു.
മൂന്നും കൂടിയ ജംഗ്ഷനായതിനാല്‍ ചെറിയ അശ്രദ്ധപോലും ഇവിടെ അപകടത്തിലേക്ക് വഴിവെക്കും.ജംഗ്ഷനില്‍ രാവിലെ പോലീസിന്റെ സേവനമുണ്ടെങ്കിലും തിരക്കേറിയ സമയത്ത് വാഹനങ്ങളെ നിയന്ത്രി ക്കല്‍ ഇവര്‍ക്കും വലിയ കടമ്പയായിരിക്കുകയാണ്. രണ്ടു ഭാഗത്ത് നിന്നും ഇറക്കമായതിനാല്‍ വാഹനങ്ങള്‍ വേഗതയിലാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.വാഹനവേഗത കുറയ്ക്കാന്‍ ഹംപുകള്‍ ദേശീയ പാതയില്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കില്ല.ഇതിനാല്‍ കൃത്യമായ സിഗ്‌നല്‍ സംവിധാനം നടപ്പാക്കുക മാത്രമേ ഇവിടെ പോംവഴിയു ള്ളൂ.
സിഗ്നല്‍ സംവിധാനം നടപ്പിലാക്കിയാല്‍ ദേശീയപാതയില്‍ ഇരുഭാഗ ത്തേക്കും ചങ്ങലീരി ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും.വാഹനങ്ങള്‍ അമിതവേഗതയയിലും തോന്നിയപോലെ ജംഗ്ഷനില്‍നിന്നും ഇറങ്ങുകയും കയറുകയും ചെയ്യുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ക്ക് വഴിവെക്കുന്നത്.രണ്ടു വര്‍ഷംമുമ്പ് കോടതിപ്പടി ഇറക്കത്തില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ചെറിയ കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ മരിച്ച സംഭവവും നടന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോള്‍ പലപ്പോഴും വ്യാപാരികളും മറ്റു ലോഡിംഗ് തൊഴിലാളികളുമാണ് രക്ഷയ്ക്കെ ത്താറ്.സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നാളു കളായി നില്‍ക്കുന്നുമുണ്ട്.നിലവില്‍ നെല്ലിപ്പുഴ ജംഗ്ഷനില്‍ മാത്രമാണ് സിഗ്‌നല്‍ ലൈറ്റ് ഉള്ളത്.