പാലക്കാട്: പൊതു ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അന്തർസംസ്ഥാന യാത്ര നടത്തുന്നതിനായി സെപ്റ്റംബർ 4 മുതൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് തുറന്നു പ്രവർത്തിക്കുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകി. കോവിഡ് 19 രോഗ വ്യാപനത്തെ തുടർ ന്ന് ഏർപ്പെടുത്തിയിട്ടുള്ള അന്തർസംസ്ഥാന യാത്രകളുടെയും ചരക്കു വാഹനങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിൻവലിച്ചതിനെ തുടർന്നാണ് ഇത്. ഗോവിന്ദാ പുരം ചെക്പോസ്റ്റ് വഴി ജില്ലയിൽ പ്രവേശിക്കുന്ന ഓരോ വ്യക്തി യും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തേണ്ടതാണ്. അല്ലാതെ വരുന്നവരെ രജി സ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമേ പ്രവേശി ക്കാൻ അനുവദിക്കൂ. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ചെക്പോസ്റ്റിൽ നിയോഗി ക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശമുണ്ട്. ഇപ്രകാരം ജില്ലയിൽ എത്തുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതും മാനദണ്ഡങ്ങൾ പ്രകാരമുള്ള ക്വാറന്റൈൻ നടപടികൾ പൂർത്തി യാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!