മണ്ണാര്‍ക്കാട്:പയ്യനെടം റോഡ് പണി പുനരാരംഭിക്കണ മെന്നാവശ്യ പ്പെട്ട് റോഡ് സംരക്ഷണ സമിതി എംഇഎസ് കോളേജ് പരിസരത്ത് ഏകദിന ഉപവാസ സമരം നടത്തി.ബഷീര്‍ മാസ്റ്റര്‍ സുജീവനം ഉദ്ഘാടനം ചെയ്തു.കെവി അമീര്‍ അധ്യക്ഷനായി.മുഹമ്മദ് സഹീര്‍, ജോസ് ബേബി,സിഎ സഈദ്,മുഹമ്മദ് റാഫി,ഹസന്‍ മാസ്റ്റര്‍ എന്നി വര്‍ സംസാരിച്ചു.സണ്ണിച്ചന്‍,രാജന്‍ ഫിലിപ്പ്,ഉവൈസ്, സുബൈര്‍ ,പൂക്കോയ തങ്ങള്‍,അബ്ദുള്‍ സലാം, ജേര്‍ജ്ജ്, കേശവന്‍, സിദ്ധീഖ്, ഹമീദ് തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.നിലവിലുള്ള രണ്ട് കിലോമീറ്റര്‍ അശാസ്ത്രീയമായ ഡ്രൈനേജ് പൊളിച്ച് പുനര്‍ നിര്‍മിക്കുക,കരാറുകാര്‍ വഴി കിഫ്ബി ഫണ്ട് കൊള്ളയടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
രണ്ട് വര്‍ഷം മുമ്പ് 16.5 കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയി ലുള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡിന്റെ നിലവിലെ അവസ്ഥ ദയനീയമാണ്. റോഡി ന്റെ നിര്‍മാണ കരാര്‍ കാലാവധി തീര്‍ന്നിട്ട് അഞ്ച് മാസത്തോ ളമായി.പ്രവൃത്തി നിലച്ച റോഡ് പണി എന്ന് പുനരാരംഭിക്കുമെന്ന കാര്യവും അവ്യക്തമാണ്.
2018 ഡിസംബര്‍ 27ന് മന്ത്രി ജി സുധാകരനാണ് റോഡിന്റെ നിര്‍മാ ണോദ്ഘാടനം നിര്‍വ്വഹിച്ചത്.18 മാസത്തിനകം നിര്‍മാണം പൂര്‍ത്തി യാക്കാനായിരുന്നു കരാര്‍.അടിത്തറ ബലപ്പെടുത്തി എട്ട് കിലോമീറ്റ ര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ ചെയ്യാനാണ് നിര്‍ദേശ മുണ്ടായത്.റോഡ് നിര്‍മാണത്തില്‍ ഉയര്‍ന്ന് വന്ന അഴിമതി ആരോ പണങ്ങളെ തുടര്‍ന്നാണ് 2019 നവംബര്‍ 28ന് കിഫ്ബി കരാറുകാര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്‍ ഷംസുദ്ദീന്‍
എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഇക്കാര്യം നിയമസഭയില്‍ സബ് മിഷനായി ഉന്നയിച്ചു.പണിയുടെ കൃത്യത കിഫ്ബിയിലെ ടി.ആര്‍ .സി.യിലെയും കേരള റോഡ് ഫണ്ട് ബോര്‍ഡിലെയും സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു.പിന്നീടാണ് റോഡ് നിര്‍മാണം പുനരാരംഭി ക്കുന്നതിനുള്ള തീരുമാനമുണ്ടായത്. പണി പുനരാരംഭിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നിര്‍ദേശം വേണമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.എത്രയും വേഗം റോഡ് നവീകരണം പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.