മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് ഗോവിന്ദാപുരം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ ഒന്നാം മൈല്‍ യൂണിറ്റ് കമ്മിറ്റി വൈദ്യുതീകരിച്ച് നല്‍കിയ വീടുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പികെ ശശി എംഎല്‍എ നിര്‍വ്വഹിച്ചു.പ്രദേശത്തെ നൂറോളം കുട്ടി കള്‍ക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. ഓണത്തോ ടനു ബന്ധിച്ച് പാട്ട് പാടി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ഭാഗ്യലക്ഷ്മി ടീച്ചര്‍ക്ക് സ്‌നേഹോപഹാരവും എംഎല്‍എ കൈമാറി.അമീര്‍ യാല്‍ അധ്യക്ഷനായി.നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ.കെ.സുരേഷ്, മന്‍സൂര്‍,ബ്രാഞ്ച് സെക്രട്ടറി സുനില്‍കെഎസ്ഇബി ഓവര്‍സിയര്‍ കൃഷ്ണകുമാര്‍,വിഷ്ണു,സദാനന്ദന്‍ മാസ്റ്റര്‍,റാഷിദ്,നിഖില്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് സെക്രട്ടറി പ്രഭാകരന്‍ സ്വാഗതവും നിസാര്‍ നന്ദിയും പറഞ്ഞു.പ്രദേശത്തെ നിര്‍ധനരായ കുടുംബാംഗങ്ങള്‍കക് പട്ടയം ലഭ്യമാകുന്നതിനായുള്ള ആദ്യഘട്ട നിവേദനം എംഎല്‍എക്ക് സമര്‍പ്പിച്ചു.