മണ്ണാര്‍ക്കാട്: നിര്‍മാണത്തിലെ അപാകത മൂലം പ്രവൃത്തികള്‍ നിര്‍ ത്തിവെച്ച എംഇഎസ് കോളജ്-പയ്യനെടം റോഡിനായി റോഡ് സംര ക്ഷണ സമിതി സംരക്ഷണസമിതി നാളെ ഏകദിന ഉപവാസം സം ഘടിപ്പിക്കും.രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ഉച്ചയ്ക്ക് 12.30 വരെ എംഇഎസ് കോളജ് പരിസരത്താണ് ഉപവാസം. പ്രവൃത്തികള്‍ മുടങ്ങി കിടക്കുന്ന പയ്യനെടം റോഡിന്റെ പണി പുനരാരംഭിക്കുക, കരാറുകാര്‍ വഴി കിഫ്ബി ഫണ്ട് കൊള്ളയടിച്ചവരെ നിയമത്തി ന്റെ മുമ്പില്‍ കൊണ്ടുവരിക, അശാസ്ത്രീയമായി പണിത അഴുക്കു ചാലുകള്‍ പൊളിച്ചു നീക്കുക,എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ പ്രധാന പാതയാണിത്.10 കിലോമീറ്റര്‍ ദൂരംവരുന്ന ഈ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ 2018 മെയ് മാസ ത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.കേരള റോഡ് ഫണ്ട് ബോര്‍ഡിനെ എസ്പിവി ആയി നിയമിക്കുകയും ചെയ്തു.2018 ഡിസംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.എന്നാല്‍ നിര്‍മാ ണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2019 നവംബര്‍ 28ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കി. പ്ലാന്‍ പ്രകാരമല്ല റോഡ് പ്രവൃത്തികള്‍ നടക്കുന്നതെന്നായിരുന്നു കാരണം.നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഉയരക്കൂടുതലും ഡ്രൈനേജിന്റെ അമിതമായ ഉയരവും കോണ്‍ ക്രീറ്റിലെ പ്രശ്നങ്ങളും തുടക്കത്തില്‍ തന്നെ എല്ലാവരും ചൂണ്ടിക്കാണി ച്ചതാണ്. ആദ്യം മുഖവിലക്കെടുക്കാതിരുന്ന കിഫ്ബി പിന്നീട് അതേ കാരണത്താല്‍ റോഡുപണി നിര്‍ത്തി വെക്കേണ്ട സാഹച ര്യവുമുണ്ടായി.അശാസ്ത്രീയമായ റോഡ് പ്രവൃത്തിയില്‍ പ്രതിഷേ ധിച്ച് നിരവധി സമരങ്ങളും നടന്നു. നിലവില്‍ പ്രവൃത്തികള്‍ നിലച്ചിട്ട് ഒമ്പതുമാസമായി.
റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്.പൊളിച്ചിട്ട റോഡിലൂടെ കല്ലും പൊടിയും കുഴികളും ചെളിവെള്ളവും താണ്ടി വേണം കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാനുള്ള കാലതാമസം കിഫ്ബിയില്‍ നിന്നുണ്ടാകുന്നതാണ് ദുരിതത്തിന് ആക്കം കൂട്ടു ന്നത്.