ആന്റിജന്‍ പരിശോധന തുടരുന്നു; ഇന്ന് നാല് പോസിറ്റീവ് കേസുകള്‍
കല്ലടിക്കോട്:ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.23ന് കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരും മറ്റ് വിവിധ മേഖല കളില്‍ നിന്നുള്ളവരുമായ 93 പേരാണ് ഇന്ന് ആന്റിജന്‍ പരിശോധ നക്ക് വിധേയരായത്.ഇതില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള നാല് പേര്‍ക്കാ ണ് രോഗബാധ കണ്ടെത്തിയത്.ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവ രും മറ്റ് മേഖലയില്‍ നിന്നുള്ള ഏകദേശം എഴുപതോളം പേരെ മറ്റ ന്നാള്‍ ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് പരി ശോധന നടന്നത്കരിമ്പ ഗ്രാമ പഞ്ചായത്തില്‍ കല്ലടിക്കോട് ടിബി മുതല്‍ തുപ്പനാട് പാലം വരെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ട് സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.കോവിഡ് രോഗവ്യാപനം തടയുന്ന തിന്റെ ഭാഗമായാണ് ജാഗ്രതാ നടപടി.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരു തെന്നും നിര്‍ദേശമുണ്ട്.
അലനല്ലൂരില്‍ ഉറവിടമറിയാത്ത കേസ്: സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ പരിശോധനക്ക് വിധേയരാക്കും.
അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഉറവിടമറി യാത്ത കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ അലനല്ലൂരില്‍ ജാഗ്ര താ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി. 26 കാരനായ പുരുഷന് തിങ്കളാഴ്ച്ച യാണ് കോവിഡ് പോസിറ്റീവ് റിസള്‍ട്ട് വന്നത്. ഇയാളുടെ വീട്ടുകാ രും അടുത്ത ആളുകളും ഉള്‍പ്പെടുന്നവരുടെ സമ്പര്‍ക്കപ്പട്ടിക ആരോ ഗ്യ വകുപ്പ് അധികൃതര്‍ തയ്യാറാക്കി. സമ്പര്‍ക്കപ്പട്ടിക യിലു ള്ളവരെ പരിശോധനക്ക് വിധേയമാക്കും. 22 ന് മണ്ണാര്‍ക്കാട് താലൂക്ക് ആസ്പ ത്രിയിലാണ് ഇയാള്‍ സ്രവം പരിശോധനക്ക് നല്‍കിയത്. ഫലം വരു ന്നത് വരെ ഹോം ക്വാറന്റീനിലായിരുന്നു. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയാണ് വേണ്ട തെന്നും ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയി ച്ചു. കോവിഡ് പോസിറ്റീവായ യുവാവിന്റെ അടുത്ത വീടുകളിലെ മുഴുവന്‍ ആളുകളെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ നേരിട്ടെത്തി ബോധവത്കരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യൂ കാട്ടുകുളത്തെ റേഷന്‍ കട, എ.എല്‍.പി സ്‌കൂള്‍, ബസ് കാത്തിരിപ്പു കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ അണുവിമുക്തമാക്കി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേരും രോഗമുക്തി നടത്തി ആസ്പത്രി വിട്ടു.
ആന്റിജന്‍ പരിശോധന നാളെ
കോട്ടോപ്പാടം: കോട്ടോപ്പാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേ ശിയായ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആന്റി ജന്‍ പരിശോധന നടക്കും.സമ്പര്‍ക്ക പട്ടികയിലുള്ള 40 ഓളം പേരെ യാണ് പരിശോധനക്ക് വിധേയരാക്കുകയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താൡയില്‍ പറഞ്ഞു.ഭയപ്പെടേണ്ട സാഹചര്യമി ല്ലെന്നും ആശങ്കയ്ക്ക് ഇടമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും വാര്‍ഡ് മെമ്പറായ കല്ലടി അബൂബക്കര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഐസി ഡിഎസ് അഡീഷണല്‍ പ്രൊജക്ട് ഓറഫീസ് അടച്ചു.ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക ക്കൊപ്പം ഹോസ്റ്റലിലാണ് താമസിക്കുന്നത്.ഇക്കാരണത്താലാണ് മണ്ണാര്‍ക്കാട് എംഇഎസ് കോളേജിന് സമീപത്തെ വനിത ശിശുവിക സന വകുപ്പിന്റെ അഡീഷണല്‍ ഓഫീസ് അടച്ചത്.വനിത ശിശു വികസന പദ്ധതി ഓഫീസര്‍ ലീന പി ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
സിവില്‍ സ്റ്റേഷനിലെ ആന്റിജന്‍ ടെസ്റ്റ് :രണ്ടാം ദിവസവും പോസിറ്റീവ് കേസുകളില്ല
പാലക്കാട് : സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ പരിശോ ധനയില്‍ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകള്‍ ഇല്ല. 258 പേരെയാണ് രണ്ടാംദിനത്തില്‍ പരിശോധനയ്ക്ക് വിധേയ മാക്കിയ ത്. ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ ഭരണകൂടം എന്നിവ യുടെ ആഭിമുഖ്യ ത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു ദിവസങ്ങളിലായി 515 പേരെയാണ് പരിശോധിച്ചത്. എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവന ക്കാര്‍, വകുപ്പുകളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവന ക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്. മൂക്കിലെ സ്രവമെടു ത്തുള്ള ആന്റിജന്‍ പരിശോധനയില്‍ കോവിഡ് -19 വൈറസിന്റെ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധന സ്ഥലത്തു വെച്ച് തന്നെ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പരിശോധന ജൂലൈ 29നും തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു