മണ്ണാര്‍ക്കാട്: ഭൂമിവില്‍പ്പനയ്ക്ക് വില നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. കോട്ടോപ്പാടം നമ്പര്‍ ഒന്ന് വില്ലേജിലെ ഓഫീ സര്‍ കൊല്ലം സ്വദേശി ഹരിദേവിനെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടോപ്പാടം സ്വദേശി ഒതുക്കും പുറത്ത് ഷിഹാബുദ്ധീന്റെ പരാതിപ്രകാരമാണ് അറസ്റ്റ്.
സംഭവത്തെപ്പറ്റി വിജിലന്‍സ് അധികൃതര്‍ പറയുന്നത് ഇങ്ങനെ. പ്രളയക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പട്ടവര്‍ക്ക് വീടുവെക്കു ന്നതുമായി ബന്ധപ്പെട്ട പദ്ധതിപ്രകാരം ഷിഹാബുദ്ധീന്‍ ആറുപേര്‍ ക്ക് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വില്പന നടത്തിയിരുന്നു. പദ്ധതി യില്‍ ആദിവാസികളുള്‍പ്പടെയുള്ളവര്‍ ഗുണഭോക്താക്കളായിരുന്നു. ഇതില്‍ നാലുപേര്‍ക്ക് എട്ടുസെന്റ് വീതം സ്ഥലമാണ് നല്‍കിയി രുന്നത്. ഭൂമിയുടെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പപ്പെട്ട് രണ്ടുലക്ഷംരൂപ വില്ലേജ് ഓഫീസര്‍ ആദ്യം ആവശ്യ പ്പെട്ടു. തുക നല്‍കാമെന്ന് പറഞ്ഞ് ഷിഹാബുദ്ധീന്‍ ഒഴിഞ്ഞു മാറി യെങ്കിലും അടുത്തിടെ രണ്ടുവീടുകളുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വീണ്ടും സമീപിച്ചപ്പോള്‍ പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന് പറയുകയായിരുന്നു. അതുപ്രകാരം നാലുദിവസം മുമ്പ് നാലായിരംരൂപ നല്കി. ബാക്കിതുകയും ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോ ടെ ഇവരുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നല്‍കിയ തുകയുമായി ഇന്നലെ രാവിലെ വില്ലേജ് ഓഫീസിലെത്തുകയും തുക കൈമാറു കയും ചെയ്തു. തൊട്ടുപിന്നാലെ എത്തിയ ഡിവൈഎസ്പിയും സംഘ വും ഹരിദേവിനെ കൈയോടെ പിടികൂടുകയായിരുന്നു. രേഖകള്‍ പരിശോധിച്ച് തെളിവുകളും കണ്ടെടുത്തു. ഇയാള്‍ താമസിക്കുന്ന വീട്ടിലും റെയ്ഡ് നടത്തി.അറസ്റ്റിലായ വില്ലേജ് ഓഫീസറെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും ഡിവൈ എസ്പി ബിജുകുമാര്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ശശിധരന്‍, ബാലകൃഷ്ണന്‍, മുഹമ്മദ് റഫീഖ്, സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.