കരിമ്പ:കൃഷിഭവന്‍ കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി.വനിതാകര്‍ഷക ചൊവ്വത്തൊടി ചന്ദ്രി കയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമിയിലാണ് കൃഷി.ഞാറ് നടീല്‍ യന്ത്രം ഉപയോഗിച്ച് ഞാറ് നട്ട് പഞ്ചായത്ത് പ്രസിഡന്റ് സി. കെ.ജയശ്രീ ഉദ്ഘാടനം നടത്തി.കൃഷി ഓഫീസര്‍ പി.സാജിദലി കാര്‍ഷിക പുനരുജ്ജീവന സന്ദേശം നല്‍കി.വാര്‍ഡ് മെമ്പര്‍മാരായ ഗിരീഷ് കുമാര്‍,സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ പ്രിയ, ജയല ക്ഷ്മി കൃഷി അസിസ്റ്റന്റ്പ്രദീപ്,മഹേഷ്പാടശേഖര സമിതി പ്രസി ഡന്റ് സാം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.തൊഴിലാളികളുടെ ലഭ്യതക്കുറവു കാരണം കാര്‍ഷിക സര്‍വ കലാശാലയില്‍ നിന്നും പരിശീലനം നേടിയ പതിനഞ്ചു അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ ്കാര്‍ഷിക കര്‍മസേന രൂപീകരിച്ചിട്ടുള്ളത്.സമ്പൂര്‍ണ യന്ത്രവത്ക രണത്തിലൂടെ കൃഷിയുടെ ചെലവ് കുറയും.ഇത് കൂടുതല്‍ കര്‍ഷ കരെ കാര്‍ഷികമേഖലയില്‍ നിലനിര്‍ത്താനും സഹായകര മാകുമെന്നാണ് വിലയിരുത്തല്‍.