കാരാകുര്‍ശ്ശി:നാട്ടിന്‍ പുറത്തെ നന്‍മയുടെ ഇഴയടുപ്പമുള്ള സൗഹൃദ ത്തിന്റെ കഥ പറയുന്ന പൊന്നുമണി എന്ന ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.ദരിദ്രനായ പൊന്നുമണിയുടെ ഉള്ളി ലെ ദാരിദ്രമില്ലാത്ത സ്‌നേഹമാണ് ചിത്രം വരച്ച് കാണിക്കുന്നത്.
കരാകുര്‍ശ്ശി അരപ്പാറ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നാ ണ് ഹ്രസ്വചിത്രം തയ്യാറാക്കിയത്.നേരംപോക്കിനായി ടിക്ക് ടോക് ചെയ്ത് ഒടുവില്‍ ഹ്രസ്വചിത്രം എന്ന ആശയത്തിലേക്കെത്തിയതാണ് പൊന്നുമണിയെന്ന ചിത്രം സാക്ഷാത്കരിക്കപ്പെട്ടതിന് പിന്നിലെ കഥ. അധ്യാപകനായ സുമീഷ് തരിശ്ശില്‍ നിര്‍മിച്ചിരിക്കുന്ന ചിത്ര ത്തിന്റെ തിരക്കഥ,സംഭാഷണം,സംവിധാനം നിര്‍വ്വഹിച്ചത് മണി കണ്ഠന്‍ കിഴക്കേക്കരയാണ്.വൈശാഖ് അഴിവളപ്പിലാണ് കഥയെ ഴുതിയത്.രാഹുല്‍ കോലാനി ക്യാമറയിലും കെആര്‍ ഐശ്വര്യ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.ഗിരിഷ് പടിയോട്ടിലാണ് ഗാനരചനയും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്.മനോജ് കിഴക്കോക്കരയാണ് ഏകോപനം നിര്‍വ്വഹിച്ചത്.ഇതില്‍ സംവിധായ കനും ക്യമാറമാനും ഒഴികെയുള്ള മറ്റുള്ളവരാണ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തത്.നാട്ടിലെ ബ്രദേഴ്സ് ക്ലബ്ബും നാട്ടുകാരും ഇവര്‍ക്ക് പിന്തുണ നല്‍കി.
കൂട്ടുകാരന്റെ കയ്യില്‍ നിന്നും വാടകയെക്കെടുത്ത ക്യമാറ കൊണ്ട് രണ്ട് ദിവസമെടുത്താണ് അരപ്പാറയെ പശ്ചാത്തലമാക്കി പൊന്നു മണിയൊരുക്കിയത്.ചിത്രീകരണ രംഗത്ത് യാതൊരു മുന്‍പരിച യമോ മറ്റോ ഇല്ലാതിരുന്ന ഇവര്‍ പരസ്പര ധാരണയിലും കൂട്ടായ്മയിലും തീര്‍ത്ത വിജയമാണ് ചിത്രത്തിന്റെ സമാപ്തി.ഷൂട്ടിങ്ങെല്ലാം പൂര്‍ത്തി യാക്കിയ ശേഷം എഡിറ്റിംഗ് ഡബ്ബിംഗ് അടക്കമുള്ള പ്രക്രിയക്കായി എന്ത് ചെയ്യുമെന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് വിഷ്വല്‍ എറ ഉണ്ണി ഇവര്‍ക്ക് നേരെ സഹായ ഹസ്തം നീട്ടുന്നത്.അങ്ങനെ എഡിറ്റിംഗും ഡബ്ബിംഗുമെല്ലാം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മെയ് 31ന് യുട്യൂബില്‍ ചിത്രം റിലീസ് ചെയ്തു.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.ഇനിയൊരു പുതിയ കഥകൂടി പൊന്നുമണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള മുള പൊട്ടിയിട്ടുണ്ട്.വിഷ്വല്‍ ഏറ ഉണ്ണി സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ പണിപ്പുരയിലാണ് പൊന്നുമണിയും കൂട്ടുകാരും.