മണ്ണാര്‍ക്കാട്:അധോലോക മാഫിയാ സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ് ഹൗസിനെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെ ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സമരം.ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബാലഗോപാലന്‍, സെക്ര ട്ടറി ബിജു നെല്ലംമ്പാനി, വൈസ് പ്രസിഡന്റ്മാരായ എം.സുബ്രഹ്മ ണ്യന്‍, ടി.എം.സുധ, മണ്ഡലം ട്രഷറര്‍ എ.പി.അനീഷ്, എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി.ഹരിദാസന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ, വൈസ് പ്രസിഡന്റ് വി.ജയശ്രീ ,എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ചാമി,ടി.വി.പ്രസാദ്, എം.പി. പരമേശ്വരന്‍, കെ.സുരേഷ്,പി.ശ്രീധരന്‍, സി.മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.