മണ്ണാര്‍ക്കാട്: വിവാഹ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു .കുറ്റിപ്പുറം,നടുവട്ടം,പാഴൂര്‍ പകരനെല്ലൂര്‍,പാപ്പിനിശ്ശേരി വീട്ടില്‍ അബ്ദുള്‍ നാസര്‍ (40), കരുവാരകുണ്ട് ,വെള്ളയൂര്‍, തുവ്വൂര്‍, ആമപു യില്‍,പാളട വീട്ടില്‍ ഇസ്ഹാഖ് (60) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒരു യുവതിയുടെ വീട്ടില്‍ ഇവര്‍ വിവാഹ ആലോചയുമായെ ത്തിയി രുന്നു.പിന്നീട് യുവതിയുടെ കൈവശമുള്ള പഴയ സ്വര്‍ണം പണി ക്കുറവോ പണിക്കൂലിയോ ഇല്ലാത മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടരപവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി കൊണ്ട് പോയി വഞ്ചിച്ചെന്നാണ് പരാതി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!