മണ്ണാര്‍ക്കാട്:അന്താരാഷ്ട്ര യോഗദിനത്തില്‍ സമൂഹത്തിലെ വിവി ധ മേഖലകളിലായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമെ ത്തിച്ച് മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക യോഗകേന്ദ്രം. ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവുള്ള കുന്തിപ്പുഴ ജി.എം.എല്‍.പി സ്‌കൂളിന് ടെലിവിഷന്‍, കിഴക്കുംപുറം പ്രദേശത്തെ അംഗനവാടിക്ക് ഫര്‍ണ്ണി ച്ചറുകള്‍, അസുഖ ബാധിതരായ കുടുംബങ്ങള്‍ക്ക് ധനസഹായം എന്നിവ കൈമാറി.ഡോ.കെ.പി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു .മൂകാംബിക സ്‌കൂള്‍ ചീഫ് അക്കാഡമിഷ്യന്‍ പി.ആര്‍ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.സി.അബ്ദുറഹ്മാന്‍, അഡ്വ.ജയകുമാര്‍,ഡോ.സുരേഷ്,യോഗാ കേന്ദ്രം ഡയറക്ടര്‍ റെജി കുമാര്‍, പ്രസിഡന്റ് ശിവകുമാര്‍, സെക്രട്ടറി രഞ്ജിത്ത്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍,അധ്യാപിക രമണി, റൂറല്‍ ബാങ്ക് അസി.സെക്രട്ടറി അജയകുമാര്‍,കൃഷ്ണദാസ് കൃപ,യോഗാ കേന്ദ്രം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!