മണ്ണാര്‍ക്കാട്:തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റെയില്‍ പാതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാലക്കാട് ജില്ലയെ പൂര്‍ണ്ണ മായുംഅവഗണിച്ചതില് പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ഇന്ന് വഞ്ചനാ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ജില്ല സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ 2 മന്ത്രിമാര്‍ ഉള്‍പ്പടെ 12 എംഎല്‍എമാര്‍ ഉണ്ടായിട്ടും അര്‍ഹമായ അവകാശ ങ്ങള് പോലും നേടിയെടുക്കാന്‍ കഴിവില്ലാത്ത എംഎല്‍എമാര്‍ക്ക് തല മൂടി നട ക്കാന്‍ തോര്‍ത്തുമുണ്ട് അയച്ചു കൊണ്ടായിരുന്നു പ്രതിഷേധം നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ്കുമാര് അദ്ധ്യ ക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്, ടി.വി.സജി,സെക്രട്ടറിമാരായ എന്‍.ബിജു, പി.രാജു, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.മുരളീ കൃഷ്ണന്, പി.ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.