മണ്ണാര്‍ക്കാട്: ദേശീയപാത നവീകരിച്ചതോടെ മണ്ണാര്‍ക്കാട് നഗര ത്തില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു.നഗരത്തില്‍ കോടതി പ്പടി ജംഗ്ഷനിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്.ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനം പ്രാവര്‍ത്തികമാക്കിയാല്‍ കോടതി പ്പടിയില്‍ അപകടങ്ങള്‍ കുറയ്ക്കാമെന്നാണ് വ്യാപാരികളുള്‍പ്പടെ യുള്ളവരുടെ പൊതുവെയുള്ള വിലയിരുത്തല്‍.മൂന്നുംകൂടിയ ജംഗ്ഷനായതിനാല്‍ ചെറിയ അശ്രദ്ധപോലും അപകടത്തിലേക്ക് വഴിവെക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ചങ്ങലീരി ഭാഗ ത്തുനിന്നും ദേശീയ പാതയിലേക്ക് പ്രവേശിച്ച ബൈക്കും കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചിരു ന്നു.ഭാഗ്യവശാലാണ് വലിയ ദുരന്തം ഒഴിവായത്.സമീപത്തെ സിസി ടിവിയില്‍ അപകടത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു.യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണെങ്കിലും അപകടസമയത്ത് വലിയ വാഹനങ്ങള്‍ വരാതിരുന്നത് ഭാഗ്യമായി. ജംഗ്ഷനില്‍ രാവിലെ എട്ടിനുശേഷം പോലീസിന്റെ സേവനമുണ്ടെങ്കിലും തിരക്കേറിയ സമയത്ത് വാഹനങ്ങളെ നിയന്ത്രിക്കല്‍ ഇവര്‍ക്കും വലിയ കടമ്പയാ യിരിക്കുകയാണ്.

രണ്ടുഭാഗത്തുനിന്നും ഇറക്കമായതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതിലൂടെ സഞ്ചാരം.വാഹനവേഗത കുറയ്ക്കാന്‍ ഹംപുകള്‍ ദേശീയപാതയില്‍ പ്രാവര്‍ത്തികമാക്കാനും കഴിയില്ല. ഇതിനാല്‍ കൃത്യമായയ സിഗ്‌നല്‍ സംവിധാനം നടപ്പാക്കുക മാത്ര മേ ഇവിടെ പോംവഴിയുള്ളൂവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ദേശീ യപാതയില്‍ ഇരുഭാഗത്തേക്കും ചങ്ങലീരി ഭാഗത്തേക്കും വാഹനങ്ങ ള്‍ക്ക് സുഗമമായി സഞ്ചരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഇതുവഴി കഴിയും.

ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയിരുന്ന സമയത്ത് ജംഗ്ഷനില്‍ ബാരി ക്കേഡുകളും നിരവധി പോലീസുകാരുടെ സേവനവുമുണ്ടായിരു ന്നു. എന്നാല്‍ ഇളവുകള്‍ വന്നതോടെ പോലീസിന്റെ സേവനവും നാമമാത്രമായി. ഫലത്തില്‍ വാഹനങ്ങള്‍ അമിതവേഗതയയിലും തോന്നിയപോലെ ജംഗ്ഷനില്‍നിന്നും ഇറങ്ങുകയും കയറുകയും ചെയ്യുന്നു.ഇതിനു മുമ്പും നിരവധി അപകടങ്ങള്‍ ഇവിടെ സംഭവി ച്ചിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് കോടതിപ്പടി ഇറക്കത്തില്‍ കാര്‍ അപക ടത്തില്‍പ്പെട്ട് ചെറിയ കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ മരിച്ച സംഭവവും നടന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോള്‍ പലപ്പോഴും വ്യാപാരി കളും മറ്റു ലോഡിംഗ് തൊഴിലാളികളുമാണ് രക്ഷയ്ക്കെത്താറ്. സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നാളുക ളായി നിലനില്‍ക്കുന്നുമുണ്ട്. നിലവില്‍ നെല്ലിപ്പുഴ ജംഗ്ഷനില്‍ മാത്രമാണ് സിഗ്‌നല്‍ ലൈറ്റ് ഉള്ളത്.ഇനിയും അപകടങ്ങള്‍ ആവര്‍ ത്തിക്കാതിരിക്കാന്‍ എത്രയുംവേഗം കോടതിപ്പടിയില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!