പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 12) അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
മുംബൈ-1
കോങ്ങാട് സ്വദേശി(52 പുരുഷൻ)
കുവൈത്ത്-1
തൃത്താല സ്വദേശി (30 പുരുഷൻ)
ദുബായ്- 2
പട്ടാമ്പി കൊണ്ടൂർകര സ്വദേശി (22 പുരുഷൻ),
ആനക്കര സ്വദേശി (29 പുരുഷൻ)
ഡൽഹി-1
പൊൽപ്പുള്ളി പനയൂർ സ്വദേശി (50 പുരുഷൻ)
ഇന്ന് ജില്ലയിൽ ആറുപേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 177 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
കോവിഡ് 19: ജില്ലയില്‍ 177 പേര്‍ ചികിത്സയില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 177 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 41 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 12) ജില്ലയില്‍ 5 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 12935 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 11406 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇതില്‍ 263 പേർക്ക് പോസിറ്റീവാകുകയും 84 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ഇന്ന് 636 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 436 സാമ്പിളുകളും അയച്ചു. ഇനി 1529 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 47079 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 508 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8869 പേരാണ് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2204 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847