Month: October 2019

നിയുക്ത ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:നിയുക്ത ശബരിമല മേല്‍ ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിക്ക് മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌കൂളില്‍ സ്വീകരണം നല്‍കി.സ്‌കൂളിലെത്തിയ അദ്ദേഹത്തെ സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്‍ പൂര്‍ണ്ണകുംഭം നല്‍കി വരവേറ്റു.മുന്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍, മാനേജിംഗ് ട്രസ്റ്റി പി.ശ്രീകുമാര്‍,ഫെയ്ത്ത് ഇന്ത്യ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി, ജയപ്രകാശ്,രാധാകൃഷ്ണന്‍,രാജേഷ്,സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഷികാഘോഷവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

തെങ്കര: കുന്നുംപുറം ദേവകാരുണ്യം സ്വയം സഹായ സംഘം നാലാം വാര്‍ഷികാഘോഷവും സൗജന്യ പ്രമേഹ രക്ത സമ്മര്‍ദ്ദ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.തെങ്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സലീന ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കപില്‍ദേവ്,കെ.പി.രാജന്‍,സുബ്രഹ്മണ്യന്‍,രാധാകൃഷ്ണന്‍,രാമദാസ് ധര്‍മ്മപുത്രന്‍,ചന്ദ്രന്‍…

കഞ്ചാവുമായി യുവാവ് പിടിയില്‍

ഒറ്റപ്പാലം:വരോട്,കോതകുര്‍ശ്ശി,പത്തംകുളം ഭാഗങ്ങളിലുള്ള യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ ഒറ്റപ്പാലം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി.പാവുക്കോണം സ്വദേശി കോട്ടപ്പള്ളിയാല്‍ മുഹമ്മദ് അനസ് (22) ആണ് പിടിയിലായത്.പ്രതിയില്‍ നിന്നും 1.300 കിലോ കഞ്ചാവ് കണ്ടെടുത്തു.കഞ്ചാവ് കടത്താന്‍ ശ്രമിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.…

സെല്‍ഫ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:എം.ഇ.എസ് കല്ലടി കോളേജില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററിന്റെയും കോളേജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെല്‍ഫ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ട്രൈനര്‍ കസാക് ബെഞ്ചാലി ‘മാര്‍ച്ച് ടു യുവര്‍ ഡെസ്റ്റിനേഷന്‍’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. യൂണിയന്‍…

സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലാ കലോത്സവം നാളെ വിയ്യക്കുറിശ്ശിയില്‍

മണ്ണാര്‍ക്കാട്:സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ല കലോത്സവം നാളെ വിയ്യക്കുറിശ്ശി ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ ഭദ്രദീപം തെളിയിക്കുന്നതോടെ കലോത്സവത്തിന്…

തെങ്കരയിലും ഇനി ഹരിത കര്‍മ്മ സേന

തെങ്കര: തെങ്കര ഗ്രാമ പഞ്ചായത്ത് ഹരിത നിയമ പ്രഖ്യാപനവും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനോദ്ഘാടനവും വൈസ് പ്രസിഡന്റ് എ.ഷൗക്കത്തലി നിര്‍വ്വഹിച്ചു.പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും ബോധവല്‍ക്കരിച്ച് മാലിന്യ സംസ്‌കരണത്തിന് പുതിയ മാതൃക സൃഷ്ട്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സരോജിനി അദ്ധ്യക്ഷയായി.…

ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കമായി; ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു

പാലക്കാട്:സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ…

പരിസര ശുചീകരണ യജ്ഞം നടത്തി

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ അലനല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,മൃഗാശുപത്രി പരിസരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ നടത്തി. ആരോഗ്യ കേന്ദ്രം പരിസരത്തെ മാലിന്യങ്ങള്‍ നീക്കിയ പ്രവര്‍ത്തകര്‍ പാതയോരങ്ങളും ശുചീകരിച്ചു. ഗാന്ധിജിയെ ഓര്‍ക്കുക,വര്‍ഗീയതയെ ചെറുക്കുകയെന്ന മുദ്രാവാക്യവുമായാണ് യജ്ഞം…

മത സൗഹാര്‍ദ്ദ റാലിയും സെമിനാറും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട്,ഗൈഡ് ,എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മത സൗഹാര്‍ദ്ദ റാലിയും ‘മാനവ നന്മ മതസൗഹാര്‍ദ്ദ ത്തിലൂടെ’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു .സ്‌കൂള്‍ മാനേജര്‍ എന്‍ ഹംസ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ്…

അംഗന്‍വാടി പരിസര പ്രദേശം ശുചീകരിച്ചു

കാരാകുര്‍ശ്ശി:ഗാന്ധിജയന്തിയോടനുബന്ധിച്ച് കാരാകുര്‍ശ്ശി കാവിന്‍പടി എയിംസ് കലാകായിക വേദി & ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കരുവാന്‍പടി അംഗന്‍വാടി കെട്ടിടം പെയിന്റടിക്കുകയും പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.മജീദ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് എം.ജി.രഘുനാഥ്,സെക്രട്ടറി മനോജ്. എം. പി, സുശാന്ത്, അംഗനവാടി…

error: Content is protected !!