തെങ്കര: തെങ്കര ഗ്രാമ പഞ്ചായത്ത് ഹരിത നിയമ പ്രഖ്യാപനവും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനോദ്ഘാടനവും വൈസ് പ്രസിഡന്റ് എ.ഷൗക്കത്തലി നിര്‍വ്വഹിച്ചു.പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും ബോധവല്‍ക്കരിച്ച് മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക സൃഷ്ട്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സരോജിനി അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ രുഗ്മിണി, ഫൈസല്‍, ഹംസ, സലീന, ഷനൂബ്, സാവിത്രികുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഉഷസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജീഷ്, സെക്രട്ടറി ഗിരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.