മണ്ണാര്‍ക്കാട്:സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ല കലോത്സവം നാളെ വിയ്യക്കുറിശ്ശി ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ ഭദ്രദീപം തെളിയിക്കുന്നതോടെ കലോത്സവത്തിന് അരങ്ങുണരും.മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം, ലളിതഗാനം, സംഘഗാനം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങി എട്ട് ഇനങ്ങളിലായി ഇരുനൂറോളം സര്‍ഗപ്രതിഭകള്‍ മാറ്റുരയ്ക്കും. 32 സ്‌കൂളുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികള്‍ വിയ്യക്കുറിശ്ശിയിലേക്കെത്തുന്നത്. മൂന്ന് വേദികളിലായാണ് മത്സരം നടക്കുക. സമാപന സമ്മേളനം എം.എല്‍. കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ്, പാലക്കാട് ഡിഡിപി കൃഷ്ണന്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ സംസ്ഥാന കോര്‍ഡിനേറ്റര്‍ തങ്കപ്പന്‍, മണ്ണാര്‍ക്കാട് ബിആര്‍സി ബിപിഒ മുഹമ്മദലി,പിടിഎ പ്രസിഡന്റ് മജീദ് തുടങ്ങിയവര്‍ ചടങ്ങഇല്‍ പങ്കെടുക്കും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.