അലനല്ലൂര്‍: ഡിവൈഎഫ്‌ഐ അലനല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,മൃഗാശുപത്രി പരിസരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ നടത്തി. ആരോഗ്യ കേന്ദ്രം പരിസരത്തെ മാലിന്യങ്ങള്‍ നീക്കിയ പ്രവര്‍ത്തകര്‍ പാതയോരങ്ങളും ശുചീകരിച്ചു. ഗാന്ധിജിയെ ഓര്‍ക്കുക,വര്‍ഗീയതയെ ചെറുക്കുകയെന്ന മുദ്രാവാക്യവുമായാണ് യജ്ഞം നടത്തിയത്. ഗാന്ധിജിയുടെ സന്ദേശമുള്‍ക്കൊണ്ടാണ് മാതൃകാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതെന്ന് മേഖലാ സെക്രട്ടറി റംഷീഖ് പറഞ്ഞു.ഭാരവാഹികകളായ രാജേന്ദ്രന്‍,റീജിത്ത്,സലീം,സുനില്‍ദാസ്,ശിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.