പണിമുടക്ക് സമരം തുടങ്ങി

പാലക്കാട്:എല്‍.ജി സര്‍വ്വീസ് സെന്ററിലെ സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നിഷേധിച്ച എല്‍.ജി സര്‍വ്വീസ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടി എത്രയും വേഗം പിന്‍വലിക്കുക, മിനിമം വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാലക്കാട് ശേഖരീപുരത്തുള്ള എല്‍.ജി സര്‍വ്വീസ് സെന്റര്‍, മൈക്രോടെക്ക് കെയറിന്റെ മുന്‍പില്‍,…

സ്‌കൂള്‍ കലോത്സവം ലാ ഫെസ്റ്റ 2019സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എംഇഎസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവം ലാ ഫെസ്റ്റ 2019 എംഇഎസ് ജില്ലാ പ്രസിഡന്റും സ്‌കൂള്‍ മാനേജ്‌ മെന്റ് കമ്മിറ്റി സെക്രട്ടറിയുമായ എ.ജബ്ബാര്‍ അലി ഉദ്ഘാടനം ചെയ്തു. കോമഡി ഉത്സവം ഫെയിം വിഷ്ണു അലനല്ലൂര്‍ മുഖ്യാതിഥി യായിരുന്നു.മാനേജ്‌മെന്റ് അംഗങ്ങളായ ആദം,കീടത്…

സി – സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:എം.ഇ.എസ് കല്ലടി കോളേജില്‍ ആരംഭിച്ച കാലിക്കറ്റ് സര്‍വകലാശാലാ സി-സോണ്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. കെ സെയ്ദ് അലി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പ്രൊഫ . ടി.കെ ജലീല്‍ ,ഫിസിക്കല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ,…

കെ.എസ്.യു തെരുവില്‍ പരീക്ഷയെഴുതി പ്രതിഷേധിച്ചു

പാലക്കാട്:പിഎസ്എസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി അനര്‍ഹരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകി കയറ്റുകയാണെന്നും സ്വജനപക്ഷവാദത്തിലൂടെ മാര്‍ക്ക് ദാനം നല്‍കി സര്‍വ്വകലാശാ ലകളുടെ വിശ്വാസ്യത ഇടത് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു മാരോപിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റി തെരുവില്‍ പരീക്ഷയെഴുതി പ്രതിഷേധിച്ചു. സ്റ്റേഡിയം ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന…

അട്ടപ്പാടിയില്‍ കഞ്ചാവും വിദേശമദ്യവും പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

അട്ടപ്പാടി:താവളം ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധ നയില്‍ കഞ്ചാവും വിദേശമദ്യവും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.കഞ്ചാവ് കടത്തിയതിന് താവളം സ്വദേശി മുഹമ്മദ് കാസിം (50)നെയും വിദേശ മദ്യം കടത്തിയതിന് താവളം സ്വദേശിയായ കന്തസ്വാമി (40)നെയുമാണ് അറസ്റ്റ് ചെയ്തത്.പാലക്കാട്…

ടിപ്പര്‍ ലോറി വീട്ടിലേക്ക് മറിഞ്ഞു വീണു

മണ്ണാര്‍ക്കാട്:ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് മറിഞ്ഞു വീണു.മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടം ശിവശങ്കരന്റെ വീട്ടിലേക്കാണ് ടിപ്പര്‍ ലോറി മറിഞ്ഞത്. വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. ആളപായമില്ല. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പാറ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു

തച്ചനാട്ടുകര: മാണിക്കപ്പറമ്പ് സര്‍ക്കാര്‍ ഹൈ സ്‌കൂളില്‍ കലോ ത്സവം അലി നൗഫല്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് മുഹമ്മദാലി തങ്ങള്‍ അധ്യക്ഷനായി.പിടിഎവൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, മുത്തുക്കോയ തങ്ങള്‍, എസ്. എം. സി ചെയര്‍മാന്‍ സെബിന്‍ ജോസഫ്, കെ. പി. ഖാലിദ്,സെയ്ത്…

രക്തസാക്ഷ്യം സ്മൃതി മണ്ഡപം ശിലാ സ്ഥാപനം: ഒരുക്കങ്ങള്‍ വിലയിരുത്തി

മലമ്പുഴ: അകത്തേത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം സ്മൃതിമണ്ഡപം ശിലാസ്ഥാപനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്ത കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒക്ടോബര്‍ 21 ന് രാവിലെ 10. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം…

നവീകരണത്തിനൊരുങ്ങി ശബരി ആശ്രമം; ആശ്രയമായത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക്

മലമ്പുഴ:അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി തീര്‍ന്ന അകത്തേത്തറ ശബരി ആശ്രമം നവീകരണത്തിന് ഒരുങ്ങുന്നു. സാംസ്‌കാരിക വകുപ്പ് അനുവദിച്ച രണ്ടര കോടി ചെലവഴിച്ചാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനാകുന്ന രീതിയില്‍ ശബരി ആശ്രമത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1923 ല്‍…

എം. ഡി. രാമനാഥന്‍ സ്മാരക സാംസ്‌ക്കാരിക നിലയം; 21 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വടക്കഞ്ചേരി:വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി.രാമ നാഥന് ജന്മനാടായ മഞ്ഞപ്രയില്‍ സ്മാരകമായി സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സാംസ്‌ക്കാരിക നിലയം ഒക്ടോബര്‍ 21 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംഗീതത്തിന്റെ ഖ്യാതി വാനോള മുയര്‍ത്തിയ എം.ഡി.രാമനാഥന്റെ…

error: Content is protected !!