തൃത്താല: പ്രണയം നടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി യില്‍ യുവാവിനെ തൃത്താല പൊലിസ് അറസ്റ്റ് ചെയ്തു. നാഗലശ്ശേരി പഞ്ചായത്തിലെ തെക്കേവാവന്നൂര്‍ പുന്നത്ത് ഷിഹാബാണ് (24) പിടിയിലായത്. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പട്ടമ്പി – കുറ്റിപ്പുറം റോഡില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനാണ് ഷിഹാബ്. വിദ്യാര്‍ഥിനി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലി സ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡന ത്തിനിരയായതായി കണ്ടെത്തി. സ്റ്റേഷനില്‍ കൂടുതല്‍ രക്ഷിതാക്കള്‍ പരാതിയുമായി എത്തുകയും ചെയ്തു. ഇതിനിടയില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്ത് കടന്നുകളഞ്ഞ ഷിഹാ ബിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലക്കാട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്. ബസില്‍ സ്ഥിരമായി കാണുന്ന പരിചയം മുതലാക്കി പ്രണയം നടിച്ചാണ് ഇയാള്‍ കുട്ടി കളെ പീഡിപ്പിച്ചതെന്ന് പൊലിസ് അറിയിച്ചു. തൃത്താല എസ്.എച്ച്.ഒ. വി.വി.വിമലി ന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്ടാമ്പിക്കടു ത്ത് കൊപ്പം, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൊലിസ് സ്റ്റേഷനുകളില്‍ സമാനായ പരാതികളില്‍ ഇയാള്‍ക്കെതിരെ നേരത്തെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഷിഹാബിനെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!