പാലക്കാട്:എല്‍.ജി സര്‍വ്വീസ് സെന്ററിലെ സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നിഷേധിച്ച എല്‍.ജി സര്‍വ്വീസ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടി എത്രയും വേഗം പിന്‍വലിക്കുക, മിനിമം വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാലക്കാട് ശേഖരീപുരത്തുള്ള എല്‍.ജി സര്‍വ്വീസ് സെന്റര്‍, മൈക്രോടെക്ക് കെയറിന്റെ മുന്‍പില്‍, ജീവനക്കാര്‍ പണിമുടക്ക് സമരം ആരംഭിച്ചു. പാലക്കാട് താലൂക്ക് എഞ്ചിനീയറിങ്ങ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) ന്റെ ആഭിമുഖ്യത്തിലുള്ള സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബിജു സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു.