അലനല്ലൂര്‍: ഉത്തമ കുടുംബത്തിന് അനിവാര്യമായ കാര്യങ്ങളിലേക്കെല്ലാം വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ഖുര്‍ആനെന്ന് മുഹമ്മദലി മിശ്കാത്തി. കെ.എന്‍.എം യുവജന വി ഭാഗം ഐ.എസ്.എം ഉപ്പുകുളം ശാഖ സംഘടിപ്പിച്ച വെളിച്ചം അവാര്‍ഡ് ദാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉള്‍പ്പെടെ പുതുതലമുറ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് പ്രവാചക ജീവിതം. മരണാനന്തര ജീവിതത്തിലെ ശാശ്വത രക്ഷയ്ക്ക് ഖുര്‍ആന്‍ പഠനം അനിവാര്യമെണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെളിച്ചം, ബാല വെളിച്ചം മുഴുവന്‍മാര്‍ക്കും നേടിയവര്‍ക്കുള്ള അവാര്‍ ഡ് ദാനം മഹല്ല് മുഖ്യരക്ഷാധികാരി അഹ്മദ് കുട്ടി ഹാജി പ്രസിഡന്റ് ഹംസ ഹാജി, സെക്രട്ടറി വി.ടി മുഹമ്മദ് എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അക്ബര്‍ സ്വലാഹി, യൂണിറ്റ് സെക്രട്ടറി മുനീര്‍ സ്വലാഹി, പ്രസിഡന്റ് റാസിഖ് റഹ്മാന്‍ ശറഫി, ട്രഷറര്‍ അബ്ദു റഊഫ് സ്വലാഹി, കെ.എന്‍.എം യൂണിറ്റ് സെക്രട്ടറി അലി പോത്തുകാടന്‍ ട്രഷറര്‍ ബാപ്പു തൂവശ്ശീരി, എം.എസ്.എം മണ്ഡലം പ്രസിഡന്റ് ഉനൈസ് ഫാറൂഖി എന്നിവര്‍ പങ്കെടുത്തു.