പാലക്കാട്:പിഎസ്എസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി അനര്‍ഹരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകി കയറ്റുകയാണെന്നും സ്വജനപക്ഷവാദത്തിലൂടെ മാര്‍ക്ക് ദാനം നല്‍കി സര്‍വ്വകലാശാ ലകളുടെ വിശ്വാസ്യത ഇടത് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു മാരോപിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റി തെരുവില്‍ പരീക്ഷയെഴുതി പ്രതിഷേധിച്ചു. സ്റ്റേഡിയം ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കെ.ജി എല്‍ദോ ഉദ്ഘാടനം ചെയ്യ്തു.ജില്ലാ കെ.എസ്.യു പ്രസിഡണ്ട് കെ.എസ് ജയഘോഷ് അദ്ധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ സി.വിഷ്ണു,പി.ടി.അജ്മല്‍,ഷാഫി കാരക്കാട്,ആര്‍.അനൂപ്,ഗിരീഷ് ഗുപ്ത,സ്മിജ,നിഖില്‍ കണ്ണാടി,പ്രിന്‍സ് ആനന്ദ്,ആദര്‍ശ് മുക്കട, രാഹുല്‍,വിപിന്‍ കോട്ടായി എന്നിവര്‍ സംസാരിച്ചു.