പാലക്കാട് : സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കല്‍ ഓഫീ സില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്.
ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളിലും ജോലി ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ജില്ലാ ആശുപത്രിക്കെതിരെയുള്ള ആരോ പണം അന്വേഷിക്കാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായി ഡി.എം .ഒ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ തിരക്ക് കാരണം ശസ്ത്രക്രിയ കള്‍ക്ക് കാലതാമസമുണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സൂപ്രണ്ട് ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പരാതിപ്പെട്ടി സൂക്ഷിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന പരാതികള്‍ ഡി. എം.ഒ വിജിലന്‍സ് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ചില ഡോക്ടര്‍മാര്‍ക്കെതി രെയാണ് ആരോപണമെങ്കിലും ഇതിന്റെ ഗൗരവം കുറച്ചുകാണാനാവില്ലെന്ന് കമ്മീ ഷന്‍ ഉത്തരവില്‍ പറഞ്ഞു.ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുന്നത് പതിവാണെന്ന് ജനതാദള്‍ (യുണൈറ്റഡ്) ന് വേണ്ടി പരാതി നല്‍കിയ മുഹമ്മദ് റാഫി കമ്മീഷനെ അറിയിച്ചു. 2023 ഡിസംബര്‍ 12 ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗി യെ സ്വകാര്യാശുപത്രിയിലേക്ക് പറഞ്ഞു വിട്ടെന്നും ഇവിടെ സര്‍ക്കാര്‍ ഡോക്ടര്‍ പ്രാക്ടീ സ് ചെയ്യാറുണ്ടെന്നും പരാതിയില്‍ പറയുന്നു.