ഷൊര്‍ണൂര്‍ : ബ്രസീല്‍ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നട ത്തിയെന്ന കേസില്‍ മുംബൈ സ്വദേശിയായ യുവാവിനെ ഷൊര്‍ണൂര്‍ ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. വെസ്റ്റ് മുംബൈയില്‍ താമസിക്കുന്ന സുഹൈല്‍ ഇക്ബാല്‍ ചൗധരി (29) ആണ് അറസ്റ്റിലായത്. മോഡലായ യുവതി കുളപ്പുള്ളിയില്‍ ഒരു സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്.
മെയ് 12ന് ദുബൈയില്‍ വെച്ചാണ് സംഭവം. സുഹൈല്‍ ഇക്ബാല്‍ ചൗധരിയും കേസി ലെ ഒന്നാം പ്രതിയായ മുംബൈ സ്വദേശിയായ അയാളുടെ സുഹൃത്തും ദുബായില്‍ എത്തിയപ്പോള്‍ മുമ്പ് പരിചയമുള്ള യുവതിയെ പാര്‍ട്ടിക്ക് ക്ഷണിക്കുകയായിരുന്നു. ഇവര്‍ മയക്കുമരുന്ന് നല്‍കി ഒന്നാം പ്രതിയുടെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രാവിലെ ബോധം വന്നപ്പോള്‍ യുവതി ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെട്ടോടി ടാക് സിയില്‍ സ്വന്തം ഫ്‌ലാറ്റിലെത്തി സമീപത്തെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് സമീപിച്ചു. എന്നാല്‍ അവിടെയുള്ളവര്‍ ചികിത്സിക്കാന്‍ തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് കുളപ്പുള്ളിയിലെ സുഹൃത്തുമായി സംസാരിച്ച് 14ന് കൊച്ചിയിലേക്ക് വന്നു. വിമാനമിറങ്ങി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും ചികിത്സ ലഭി ച്ചില്ല. തുടര്‍ന്ന് ചേരാനെല്ലൂരിന് സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികി ത്സ തേടുകയും അവര്‍ പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. ചേരാനെല്ലൂര്‍ ഡിവൈഎസ്പി വികെ രാജു അന്വേഷിച്ച കേസ് ജൂണ്‍ ഏഴിനാണ് ഷൊര്‍ണൂര്‍ പൊലിസി ന് കൈമാറിയത്. യുവതിയുടെ സൗകര്യാര്‍ഥമായിരുന്നു ഇത്. യുവതി നല്‍കിയ വിവര ത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അ ന്വേഷണത്തില്‍ ഗോവയില്‍ നിന്നാണ് സുഹൈല്‍ ഇക്ബാല്‍ ചൗധരിയെ പിടികൂടിയ ത്. ഒന്നാം പ്രതിയെ പിടികൂടാനായിട്ടില്ല. ഇരുവരും ബാറുകളില്‍ പാര്‍ട്ടികള്‍ നടത്തി വരുന്നവരാണെന്ന് പൊലിസ് പറഞ്ഞു.
തിങ്കളാഴ്ച പിടികൂടിയ സുഹൈല്‍ ഇക്ബാല്‍ ചൗധരിയെ ഷൊര്‍ണൂരിലെത്തിച്ചു. യുവ തി സ്റ്റേഷനിലെത്തിച്ച് ഇയാളെ തിരിച്ചറിഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പിസി ഹരി ദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഗോപാലനും സംഘവുമാണ് ഗോവ പൊലിസി ന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
content copied from mathrubhumi