മണ്ണാര്‍ക്കാട് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ലൈ ബ്രറി സന്ദര്‍ശിച്ചു. ഭാഷ, സാഹിത്യം, ചരിത്രം, കഥ, കവിത, ആത്മകഥ തുടങ്ങിയ മേഖ ലകളിലെ വ്യത്യസ്ത പുസ്തക ശേഖരം കാണാനും വായിച്ചറിയാനും കുട്ടികള്‍ക്ക് സാധി ച്ചു. പുസ്തകങ്ങളേയും വായനെയും കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ലൈബ്രറി ഭാരവാഹികള്‍ മറുപടി നല്‍കി. പ്രധാന അധ്യാപകന്‍ എം.എന്‍.കൃഷ്ണകുമാര്‍, വിദ്യാരം ഗം കണ്‍വീനര്‍ പി.നിത്യ, പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ്, കേശവന്‍ മാസ്റ്റര്‍, അച്ചുതനുണ്ണി, വിജയകുമാരി, അധ്യാപകരായ വി.പി.ഹംസക്കുട്ടി, പി.എ.കദീജ ബീവി, പി.ഡി.സരള, എം.ലത, ശോഭ വിനോദ്, എന്‍.ഹഫ്‌സത്, കെ.ഇ.ദീപ, ബിന്ദുമോള്‍, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി. ശ്രാവ്യ വായന, വാര്‍ത്താ വായന മത്സരം, പ്രശ്‌നോത്തരി എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!