അട്ടപ്പാടി:താവളം ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധ നയില്‍ കഞ്ചാവും വിദേശമദ്യവും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.കഞ്ചാവ് കടത്തിയതിന് താവളം സ്വദേശി മുഹമ്മദ് കാസിം (50)നെയും വിദേശ മദ്യം കടത്തിയതിന് താവളം സ്വദേശിയായ കന്തസ്വാമി (40)നെയുമാണ് അറസ്റ്റ് ചെയ്തത്.പാലക്കാട് എക്‌സൈസ് ഇന്റലി ജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തില്‍ പാലക്കാട് ഐബി,മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഓഫീസ്,അഗളി റേഞ്ച്,ജനമൈത്രി സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായി ഇന്ന് രാവി ലെ താവളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കാസിമില്‍ നിന്നും രണ്ട് കിലോ കഞ്ചാവും കന്ത സ്വാമി ബൈക്കില്‍ കടത്തുകയായിരുന്ന 33 ലിറ്റര്‍ വിദേശ മദ്യവു മാണ് പിടികൂടിയത്. വിദേശമദ്യം കടത്തിയത് ദീപാവലി ലക്ഷ്യം വെച്ചാണെന്നാണ് എക്‌സൈസിസിന് ലഭിച്ച വിവരം. താവളം ഭാഗത്ത് വന്‍തോതില്‍ കഞ്ചാവും മദ്യവില്‍പ്പനയും വ്യാപകമാകു ന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശം ഇന്റലി ജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായ പ്രതികള്‍ മണ്ണാര്‍ക്കാട്,കോട്ടത്തറ കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യവും കഞ്ചാവും കാലങ്ങളായി വില്‍പ്പന നടത്തി വന്നിരുന്ന തായി എക്‌സൈസ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി തമിഴ്‌നാട് തടാകം ഭാഗത്ത് നിന്നാണ് കഞ്ചാവ് കൊണ്ട് വന്നിരുന്നത്.പ്രദേശത്ത് നിരീക്ഷണം ശക്തമാക്കു മെന്നും ലഹരി വില്‍പ്പന നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചി ട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ്,പ്രവിന്റീവ് ഓഫീസര്‍മാരായ വിനോദ്,സെന്തില്‍ കുമാര്‍, റിനോഷ്,സജിത്ത്,യൂനസ്,ഷാജികുമാര്‍,എം.പി.വിനോദ്,പ്രഭ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ പ്രദീപ്,ശ്രീകുമാര്‍ വാക്കട,ലക്ഷ്മണന്‍,ചന്ദ്രകുമാര്‍,ഡ്രൈവര്‍മാരായ സത്താര്‍,ഷിജു ജോര്‍ജ്ജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.