മണ്ണാര്‍ക്കാട്:പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും തൊഴി ല്‍ നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ യും ചില സംസ്ഥാന ഗവണ്മെന്റുകളുടെയും തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയന്(എസ്.ടി.യു )കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി. മണ്ണാര് ക്കാട് സബ്പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എസ്.ടി. യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്,സ്വതന്ത്ര ആര്‍ട്ടി സാന്‍സ് യൂണിയന് ജില്ലാ പ്രസിഡണ്ട് നാസര്‍ പാതാക്കര,എസ്.ടി.യു ദേശീയ സമിതി അംഗം ഷഹന കല്ലടി,മോട്ടോര്‍ തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി ഷാഹാബ് പള്ളത്ത്,മേഖലാ സെക്രട്ടറി സി.ടി. ഹൈദരാലി നേതൃത്വം നല്കി. തെങ്കരയില്‍ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം ധര്‍ണ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി,മജീദ് തെങ്കര പ്രസംഗിച്ചു.കണ്ടമംഗലം തപാല്‍ ഓഫീസിനു മുന്നില്‍ എസ്.ടി.യു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി. മുഹമ്മദ് അദ്ധ്യക്ഷനായി. കോട്ടോപ്പാടത്ത് എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ദേശീയ തൊഴിലുറപ്പ് യൂണിയന് സംസ്ഥാന ട്രഷറര്‍ കെ.പി.ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു.