മണ്ണാര്‍ക്കാട്: എംഇഎസ് പയ്യനെടം റോഡ് നവീകരണത്തിലെ അനാ സ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ പ്രതിഷേധ കാല്‍നട ജാഥ സംഘടിപ്പിച്ചു.കുമരംപുത്തൂര്‍ നെച്ചുള്ളിയില്‍ നിന്നും 12 കിലോമീറ്റര്‍ കാല്‍നടയായി മണ്ണാര്‍ക്കാട് പിഡബ്ല്യുഡി ഓഫീസിലെത്തി നിവേദനം നല്കി.യൂത്ത് കോണ്‍ഗ്രസ് കുമരം പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് നേതൃത്വം നല്കി.ബിജു മലയില്‍, നാസര്‍ കുളപ്പാടം, ജയപ്രകാശ് വഴോത്ത്, കണ്ണന് മൈലാമ്പാടം, അഷറഫ് മൈലാമ്പാടം, അസീര്‍ വറോടന്‍, ഫൈസല്‍ കൊന്നപ്പടി,ഷനുബ് പള്ളിക്കുന്ന്, ഷാനുനിഷാനു, ഉബൈദ് കെ.പി, ഷെഫിക്ക് കഷായപ്പടി, ഉമ്മര്‍ മൈലാമ്പാടം, ഫൈസല്‍ കഷായപ്പടി, മുസ്തഫ, നിസാം എന്നിവര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫ്, കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അന്‍വര്‍ ആമ്പാടത്ത്,തോമസ് മാസറ്റര്‍,പികെ സൂര്യ കുമാര്‍,സുലൈമാന്‍,വിപി ശശികുമാര്‍,ഇ ശശിധരന്,നൗഫല്‍ തങ്ങള്‍,അരുണ്‍കുമാര്‍ പാലാക്കുറുശ്ശി,ഗിരീഷ് ഗുപ്ത എന്നിവര്‍ സംസാരിച്ചു.